കുഞ്ഞു ലോകത്തിന് – ബീന സോളമൻ

Facebook
Twitter
WhatsApp
Email

കുഞ്ഞു ലോകത്തിന്
കുഞ്ഞു കവിതകളിൻ
കൂടൊരുക്കി
കുഞ്ഞുണ്ണി മാഷ്

കൂട്ടായി കൂട്ടി
കുട്ടി കൂട്ടുകാരെ
കൂട്ടായ്മകളിൽ
കൂട്ടായി ചൊല്ലി
കുട്ടിക്കവിതകൾ

കുഞ്ഞനാം
കുഞ്ഞുമാഷിൻ
കുഞ്ഞുനാവിൽ
കുന്നോളമക്ഷരത്തിൻ
കൂടിയാട്ടം

കുഞ്ഞു സ്വപ്നങ്ങൾ
കുഞ്ഞി ചിറകുമായ്
കുഞ്ഞു വിഹായസ്സിൽ
കൂട്ടമായി പാറി പറന്ന്
കൂടൊരുക്കട്ടെ

കൂട്ടിൽ പൈങ്കിളിയായ്
കുഞ്ഞുണ്ണി മാഷിന്നോർമ്മകൾ
…………………….
ബീന സോളമൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *