LIMA WORLD LIBRARY

പെൺ വിളികൾ – സുമ രാധാകൃഷ്ണൻ

ഉയരും വിളികളോ
ഉൾവിളിയോയിത്
ഉയരുന്ന ആത്മാവിൻ
ഉയിരോ?

നിനക്കായ് വിധിപറയാനല്ല
വിധി കേൾക്കാനല്ല
തളരുന്ന ബാല്യങ്ങൾ
തകരുന്ന സ്വപ്‌നങ്ങൾ

കാലത്തിൻ കൈകളിൽ
കേഴും ഹൃദയങ്ങൾ
നേരും നെറികേടും
നേടി എടുത്തവർ

മരണക്കിടക്കയിൽ
മാനുജരായ് മാറിയും
പാതി വഴിയിൽ
പതിതരായ് നിന്നവർ

കൊടിയ വിശ്വാസമായ്
കൂട്ട് കൂടിയവർ
പാപത്തിൻ കൈകളാൽ
പൊരുതി ജയിച്ചവർ

അകലുന്ന ദുഃഖത്തിൻ
ആഴമറിയാതെ
അകലുന്ന ബന്ധമായ്
അകലാൻ ശ്രമിച്ചവർ

സുകൃത ക്ഷയമെന്നു
സഹിതരായ് കേണവർ
പലവുരു പൊരുതി
പറയാൻ മടിച്ചവർ

പലനാള് ജീവിതം
പഴിചാരി നിന്നവൾ
കൂടെ നടന്നവർ
കൂട്ടുകാരായവർ

പ്രതികാര ചിന്തയാൽ
പ്രതിധ്വനി യായവൾ
വീണ്ടും വിധിയോർത്തു
വിധിയെ പഴിച്ചവൾ

കേഴുന്നു ലോകമേ
കൈരളി നാടിന്നു
കൊടിയ വിപത്തിന്റെ
കൈകളിൽ കേഴാതെ

ഉയരട്ടെ ഇനിയുമൊരു
ഉണർവിന്റെ തലമുറ
ഉയരുന്ന വിളികളാൽ
ഉയരട്ടെ ഉയിരായി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px