മടുപ്പൊരു പുസ്തകമായിരുന്നെങ്കിൽ
അടച്ച് വയ്ക്കാമായിരുന്നു
അലമാരയിലെ
പെട്ടന്നൊന്നും കാണാത്ത
ഒരു മൂലയിലേക്ക് ‘
മാറ്റി വയ്ക്കാമായിരുന്നു
ഇനി ‘ അതും പോരെങ്കിൽ
പഴയ പാത്രവും, പേപ്പറും
എടുക്കുന്നയാൾക്ക് കൊടുത്തോ
അടുപ്പിലിട്ടോ
ഒഴിവാക്കാമായിരുന്നു’
ഇതിപ്പോൾ
മടുപ്പൊരു പുസ്തകമല്ലല്ലോ
അടയ്ക്കാനോ
ഒളിപ്പിക്കാനോ
ഒഴിവാക്കാനോ
കഴിയാത്ത
ഓരോ നിശ്വാസത്തിലും
അകത്തേക്കും പുറത്തേക്കും
പോയി വരുന്ന
ജീവന്റെ
ഒരു മിടിപ്പായി പോയില്ലേ
അരുൺ രാജ്
About The Author
No related posts.