ഗർഭപാത്രത്തിൽ
ജീവകണമായ്
മുളപൊട്ടിക്കിളിർത്തും
ജന്മാന്തരങ്ങളിൽ
അഴലിന്നലയാഴിയിൽ
ചുറ്റിത്തിരിഞ്ഞും
ജനിമൃതികളിൽ
പാഴ്ക്കോലങ്ങൾ കെട്ടിയാടിയുമഴിച്ചും
ജീവിതയാത്രയിൽ മോക്ഷമാർഗങ്ങൾ തേടിയലയുന്നു നാം
ജീവിതയാത്രയിൽ കുളിരുന്നൊരോർമ്മകൾ അയവിറക്കിയും
ആത്മതീരങ്ങളിൽ
അറിവുതേടി അമൃതമഥനം നടത്തിയും
ഭഗ്നസ്ഥലികളിൽ ഇനിയുമടരാച്ചിന്തകളെ ബലിനൽകിയും
സ്വപ്നവേഗങ്ങളിൽ കോട്ടക്കൊത്തളങ്ങൾ തീർക്കുന്നു നാം
രാപ്പകലുകളിൽ
ശാന്തിതൻ ലഹരിതീരങ്ങൾ തേടിയും
രാഗരസങ്ങളിൽ
കാമബാണങ്ങൾ ആഞ്ഞു പുൽകിയും
മായക്കാഴ്ച്ചയിൽ
മനസ്സിനെ നൂലറ്റ പട്ടമായി പറത്തിയും
അന്ത്യയാത്രയിൽ
അമരഗീതം പാടി
വിടപറയുന്നു നാം
About The Author
No related posts.