നേരമിരുട്ടിയില്ലെങ്കിലും
ഇരുട്ടാണ് ചുറ്റിലും
ഇടനെഞ്ചിലിടിമുഴക്കം
മഴക്കോളിൻമിന്നലാട്ടം.
രസചരടറ്റ കാഴ്ച്ചകളുടെ
കനംപേറി അടഞ്ഞുപോയ
കൺപീലികൾ
നോക്കിലും വാക്കിലും
അനാഥമൗനം
അനർത്ഥാക്ഷരങ്ങൾ
കുരുക്കിയിട്ട
സ്വർണ്ണക്കുരിശിൽ
ആത്മഹത്യക്കു
കയർപിരിക്കുന്ന
മാലാഖ.
ജീർണ്ണ കാമങ്ങൾ തപിക്കുന്ന
പുഴുത്തഉടലിൽ നിന്നും
ഗതികിട്ടാതെ നിലവിളിക്കുന്ന
ദൈവ വചനങ്ങൾ
കല്ലിനുള്ളിലെ
കണ്ണുനീർത്തുള്ളിയിൽ
കണ്ണടച്ചു
ജപിക്കുന്ന ഈശ്വരൻ
അറവുകത്തിക്കു
മൂർച്ചകൂട്ടാൻ
അതേകല്ലിലിട്ടുരാകുന്ന
രാക്ഷസൻ.











