തൊട്ടുണരാത്തൊരു മായിക നിദ്രയിൽ
നിശ്ചലം ഏകനായ് ഞാൻ മയങ്ങി
സ്വപ്നമാണുള്ളിൽ നിറയുന്നതെന്നോർത്തു ഞാൻ
നഗ്നമാം ഇരുളിന്റെ കെട്ടഴിച്ചു
അറിവിന്റെ വളയിട്ട വരികളാലവളെന്നെ അരനാഴി വയറിന്റെ അമൃതമൂട്ടി
അലിവോടെ ചൊല്ലിയൊരു
ശ്രുതിചേർന്ന ഗീതകം
അഴകിന്റെയാഴ ഖനിയൊരുക്കി
കരളിൽ തുളുമ്പുന്ന പൂനിലാച്ചോലയായ്
അതിലെന്റെ ജീവൻ അലിഞ്ഞു ചേർന്നു
നിനവിൽ നിറയും നവമാല്യമേകുവാൻ കലയുടെ കൈകളാൽ മധുരം വിളമ്പുവാൻ
തുളുമ്പും ഹൃദയത്തിൽ നിറയും സ്വരങ്ങളായി
തഴുകം നിന്മേനി ഈ ജന്മ പുണ്യമായ്
നീയാം കലയുടെ പ്രപഞ്ചമറിയാൻ ഉരുകുന്ന കർപ്പൂര നൈവേദ്യമിന്നു ഞാൻ













