LIMA WORLD LIBRARY

സംസ്ഥാനത്ത് 26,685 പേര്‍ക്കുകൂടി കോവിഡ്

സംസ്ഥാനത്ത് 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 25 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5080 ആയി. 24 മണിക്കൂറില്‍ 1,31155 സാംപിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 %. 1,98,576 പേര്‍ ചികില്‍സയില്‍ കഴിയുന്നു . നാലു ജില്ലകളിൽ രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട്. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255 പത്തനംതിട്ട 933, കാസര്‍കോട് 908, വയനാട് 873, ഇടുക്കി 838

ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിൽ ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവർത്തിച്ചാൽ നിലവിലെ സാഹചര്യം ഒഴിവാക്കാം. കോവിഡുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ട്. ആധികാരിക വിവരങ്ങൾ മാത്രമേ പ്രചരിപ്പിക്കാവൂ. വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px