യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു .ഇന്ന് രാത്രി വൈകി പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- കോഴിക്കോട് – അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബുദാബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും. യു.എ.ഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് -റാസൽ ഖൈമ റൂട്ടിൽ അധികവിമാനസർവ്വീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. ടിക്കറ്റുകൾ എയർ ഇന്ത്യ ബുക്കിംഗ് ഓഫീസുകളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും വാങ്ങാം.













