LIMA WORLD LIBRARY

പ്രവാഹം – കണ്ണൻ

നിന്നിലൂടൊഴുകുമെ
ന്നാത്മാവിന്നരുവികൾ
മെല്ലേചേർന്നണഞ്ഞിടും
ഭൂമിയാഴത്തിലെങ്ങോ

പിന്നെയുമുറവപൊട്ടി
നിറയുമകക്കിണറതിൻ
നിന്നുയിർകുളിർനൂലിഴ
നനവേറ്റിച്ചെറുവേരുകൾ

കനവേറ്റിത്തിടം വെയ്ക്കും
വീണ്ടുമജ്ജീവസസ്യശാഖി

വിങ്ങിബാഷ്പ നിശ്വാസ
ങ്ങളുയരുംതപംചെയ്ത
ലയുമനാഥമിരുൾനിറ
മേഘമാലമുത്തുകൾ

ഏതോമലമടക്കുകളേതോ
തണലിടങ്ങളേതോ
നിയോഗമിന്നൽധവളിമ
പേരറിയാതസംഖ്യം
രാഗജലവർഷധൂളികൾ

ഒടുവിലൊരു മഹാനദി
യായൊഴുകിനിത്യ
സഫലസാഗരത്തി
ലണയുംദിവ്യവിഷാദം

ഇല്ലാതാവില്ലൊരു
പ്രവാഹവും മണ്ണിൽവൃഥാ;

അല്ലലെഴുമീ നിമിഷാർദ്ധ
നീർപ്പോളച്ചില്ലുകൾ

( കണ്ണൻ )

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px