അദ്ധ്യായം-5
പാരിസിലെ നക്ഷത്ര കൊട്ടാരം
സൂര്യന്‍റെ കതിരുകള്‍ ആകാശത്തു് പടര്‍ന്നുകൊ~ിരിക്കെ പാരിസിലെ പ്രീമിയര്‍ മരിയസ് ഗ്രാന്‍ഡ് ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ട് പുറത്തേക്ക് വന്നു. റിസി പ്ഷനില്‍ മാടപ്പ്രാവിനെപോലെയിരുന്ന സുന്ദരി പ്രഭാത വന്ദനം പറഞ്ഞു. അവളുടെ അടു ത്തൊരു വെളുത്ത പൂച്ചയും കൂട്ടിനു~്. ഞങ്ങളുടെ ഇന്നത്തെ യാത്ര എ.ഡി. 843 മുതല്‍ 45 രാജാക്കന്മാരും 07 ചക്രവര്‍ത്തിമാരും ഭരിച്ച യൂറോപ്പിന്‍റെ സൗന്ദര്യപ്പൊലിമ നിറഞ്ഞു നില്‍ ക്കുന്ന വെര്‍സൈല്‍സ് രാജകൊട്ടാരത്തിലേക്കാണ്.പ്രഭാതത്തിന്‍റെ കുളിര്‍ കാറ്റുപോലെ അവ ളില്‍ നിന്ന് ഫ്രഞ്ച് ഭാഷയില്‍ ‘ബോണ്‍ഗോവ് റേജ്സ’ അതിന്‍റെ അര്‍ത്ഥം നിങ്ങളുടെ യാത്രക്ക് ആശംസകള്‍ നേരുന്നു. അടുത്തുള്ള മെട്രോ സ്റ്റേഷന്‍ സ്ട്രെസ് ബൗര്‍ഗ് സെന്‍റ് ഡെനി സിലേക്ക് നടന്നു.
മഞ്ഞിന്‍ ശകലങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളില്‍ കാണാം. പെട്ടെന്ന് വായുവിനെ സ്തംഭിപ്പിച്ചുകൊ~് പോലീസ് വാഹനം അലാറം മുഴക്കി കടന്നുപോയി. കാര്‍മേഘക്കൂട്ട ങ്ങള്‍ സുര്യനെ മറച്ചു. കാലാവസ്ഥ അത്ര നന്നല്ലെന്ന് തോന്നി. മഴ പെയ്യുമെന്നുറപ്പായി. ട്ര യിന്‍ സ്റ്റേഷന് അകത്തു കടന്ന വേളയില്‍ മഴ ആര്‍പ്പുവിളിച്ചുകൊ~് വരുന്ന ശബ്ദം കേട്ടു. ട്രയിന്‍ കയറി ഇന്‍വാലിഡ്സ് സ്റ്റേഷനിലിറങ്ങി. അവിടെ നിന്ന് ര~് നിലകളുള്ള ട്രയിനില്‍ കയറി. തെല്ലുപോലും ആശങ്കയില്ലാതെ നിത്യകര്‍മ്മമെന്നപോലെ അടുത്തിരിക്കുന്നവരെ അവഗണിച്ചുകൊ~് ഒരു വെളുത്ത സുന്ദരി ഒരു കറുമ്പന്‍റെ കവിളില്‍ ചുംബിക്കയും മാറോട ണക്കുകയും ചെയ്തു. അവന്‍ അവളുടെ മാറിനെ കൈകൊ~് അടുക്കി പിടിച്ചു. ഞങ്ങളുടെ കുട്ടികള്‍ മുകളിലെ നിലയിലാണ്. എന്‍റെ ഭാര്യ തരിച്ചിരുന്നു. ഹ്യദയത്തില്‍ ധൈര്യം സംഭരി ച്ചുകൊ~് ഞങ്ങളിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളിലെ സ്ഥിര സ്വഭാവമെന്ന് എനിക്കല്ലേ അറിയൂ. രതിലീലകളില്‍ മുഴുകിക്കഴിയുന്നവര്‍ക്ക് സല്‍ഗുണമാണോ ദുര്‍ഗുണമാണോ എന്ന റിയില്ല. യാത്രക്കിടയില്‍ പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന കാഴ്ചകള്‍. നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍, കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍, മലനിരകള്‍, തോടുകള്‍, പാലങ്ങള്‍. ഒരു വലിയ പാലം കടന്നുപോകുമ്പോള്‍ സെയിന്‍ നദിയും ക~ു. ഈ ട്രയിനില്‍ ഇരിക്കുന്നവരില്‍ കു ടുതലും വെര്‍സൈല്‍സ് രാജകൊട്ടാരം കാണാന്‍ വന്ന സഞ്ചാരികളാണ്. വേര്‍സില്ലെസ് ചെറ്റേയൂറിവേ ഗൗച്ചേ സ്റ്റേഷനിലെത്താന്‍ നാല്പത്തഞ്ചു് മിനിറ്റ് എടുത്തു. പുറത്തിറങ്ങി. വെയില്‍ നാളങ്ങള്‍ ശക്തിപ്പെട്ടു വന്നു. ഒരു ഗായകന്‍ അവിടെയിരുന്ന് പാടുന്നു. അയാളുടെ കൈവശം നീ~ കോളാമ്പിപോലുള്ള ഒരു സംഗീതോപകരണമു~്. അതിന്‍റെ സംഗീത മാധുര്യം അവിടെമാകെ പരന്നു. റോഡ് മുറിച്ചു മുന്നോട്ട് നടന്നു. വഴികാട്ടിയായി മുന്നില്‍ പോകുന്ന സഞ്ചാരികളു~്. അകലെ രാജകൊട്ടാരംപോലെ തിളങ്ങുന്ന മണിമാളിക ക ണ്ണില്‍പ്പെട്ടു.
മുന്നോട്ട് നടക്കുമ്പോള്‍ ഫ്രാന്‍സിനെ ക~ുനടക്കുന്നതുപോലെ തോന്നി. യൂറോ പ്യന്‍ യൂണിയന്‍ സ്ഥാപകാംഗം, ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗം, നെറ്റോ, അന്താരാഷ്ട്ര ഒളിമ്പിക്യു കമ്മിറ്റി, അന്താരാഷ്ട്ര നീതിന്യായ കോടതി, യൂറോപ്യന്‍ സ്പേസ്ടെ ഏജന്‍സി, ലോക വ്യാപാര സംഘടന തുടങ്ങി എത്രയോ വേദികളില്‍ ഫ്രാന്‍സ് അംഗമാണ്. ഫ്രഞ്ച് ഭാഷയും നയതന്ത്ര ഭാഷകളിലൊന്നാണ്. ലോകമാകെ 14 കോടി ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്. ഫ്രാന്‍സ് കൂടാതെ ബെല്‍ജിയം, സ്വിറ്റ്സര്‍ലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ മാതൃഭാഷയായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ പുതുച്ചേരി ഭരണകൂടത്തിന്‍റെഔദ്യോഗിക ഭാഷയാണ് ഫ്രഞ്ച്. ലാറ്റിന്‍ ഭാഷയില്‍ നിന്നാണ് ഈ ഭാഷയു~ായത്. പടിഞ്ഞാ റന്‍ യൂറോപ്പിലെ സമ്പന്ന രാഷ്ട്രമായ ഫ്രാന്‍സ് മെഡിറ്ററേനിയന്‍ കടലിനും അറ്റ്ലാന്‍റിക്ക് മഹാസമുദ്രത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ്. ഫ്രഞ്ച് വിപ്ലവത്തോടെ ലോകമാകെ വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് തിരികൊളുത്തിയ രാജ്യമാണ്. യൂറോപ്പ് പ്രധാനമായും 28 രാജ്യ ങ്ങളാണ്. അതില്‍ പ്രധാനിയാണ് ഫ്രാന്‍സ്. ഫ്രാന്‍സിന്‍റെ അതിരുകള്‍ പങ്കിടുന്നത് ജര്‍മ്മനി, ബെല്‍ജിയം, സ്വിറ്റ്സര്‍ലാന്‍ഡ്, ഇറ്റലി, മൊണോക്കോ, സ്പെയിന്‍, അന്‍ഡോറ, ലക് സംബെര്‍ഗ് തുടങ്ങിയ രാജ്യങ്ങളാണ്. ജനാധിപത്യത്തിന്‍റെ ഈറ്റില്ലമായ ഫ്രാന്‍സിന് കലാ സാഹിത്യ രംഗത്തും മഹത്തായ പാരമ്പര്യമു~്. സാഹിത്യ ശാഖകളായ നോവല്‍, നാടകം, ചെറുകഥ, ശില്പ-ചിത്രങ്ങളുടെ പുരോഗതിക്കായി നിര്‍ണ്ണായകമായ പങ്ക് വഹിച്ചവരാണ്.
വെര്‍സൈല്‍സ് രാജകൊട്ടാരത്തിന് മുന്നില്‍ നീ~ ക്യു ക~ു. ഇത്ര വലിയ ജന സാ ന്ദ്രത പ്രതിക്ഷിച്ചതല്ല. സഞ്ചാരികള്‍ മൈതാനം കയ്യടക്കിയിരിക്കുന്നു. മൈതാനം നിറയെ ചെറിയ കല്ലുകള്‍കൊ~് അടുക്കിവെച്ചിരിക്കുന്ന നടപ്പാതകളാണ്. ഇത്ര വലിയ ക്യു ഇതിന് മുന്‍പ് ക~ത് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. കൊട്ടാര വാതിലുകള്‍ കനകനിര്‍മ്മിതമാണോ എന്ന് തോന്നും വിധം വെയിലില്‍ തിളങ്ങുന്നു. പല ഭാഗത്തും പോലീസ് വാഹനം കിടപ്പു~്. പോലീസ് കുതിരക്കുളമ്പടിയൊച്ച പിറകില്‍ കേള്‍ക്കുന്നു. വലത്തു് ഭാഗത്തുമുള്ള മൈതാനത്തു് ധാരാളം കാറുകള്‍ കിടക്കുന്നു. പ്രാവുകള്‍ കൊട്ടാ രത്തിന് മുകളില്‍ പറന്നുകളിക്കുന്നു. ഗേറ്റിനടുത്തു് ര~് ഭാഗങ്ങളിലായി ര~് മദാലസ സുന്ദരിമാരുടെ മാര്‍ബിള്‍ പ്രതിമകള്‍. ആനന്ദാശ്രുക്കള്‍ നിറഞ്ഞ മിഴികളില്‍ ലജ്ജാവതിയായി മറ്റുള്ളവരെ നോക്കുന്നു. പരിശോധന കഴിഞ്ഞു അകത്തു കടന്നു. ടിക്കറ്റ് അകത്തെ കൗ~റി ലാണ് കിട്ടുന്നത്. ര~് തോക്കുധാരികള്‍ ര~് ഭാഗത്തായി നിലയുറപ്പിച്ചിരിക്കുന്നു. അകത്തെ ഭിത്തിയില്‍ മനോഹരങ്ങളായ സ്വര്‍ണ്ണ നിറത്തിലുള്ള വലിയ ര~് ഘടികാരങ്ങള്‍. പുഞ്ചിരി പൊഴിച്ചുകൊ~് കൗ~റിലിരുന്ന സ്ത്രീ പാസ്പോര്‍ട്ട് വാങ്ങി പരിശോധിച്ചു. പണമടച്ചു കഴിഞ്ഞപ്പോള്‍ കയ്യില്‍ കിട്ടുന്നത് പാസ്പോര്‍ട്ട് രൂപത്തിലുള്ള ഒരു ടിക്കറ്റ്. അത് വളരെ ആകര്‍ഷകമായി തോന്നി. വിവിധ ഭാഷകളിലുള്ള മൈക്രോഫോണ്‍ ലഭ്യമാണ്. ഞങ്ങള്‍ ഇംഗ്ലീഷ് വാങ്ങി അകത്തേക്ക് നടന്നു.
നടന്നെത്തിയത് ഒരു മൈതാനത്താണ്. അവിടെ നിറമാര്‍ന്ന ചെടികള്‍ വിടര്‍ന്നു നില്‍ ക്കുന്നു. അതിന്‍റ കിഴക്ക് ഭാഗത്തായി ദേവാലയ മകുടങ്ങള്‍പോലെ ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്നു. ആദ്യം ചെല്ലുന്നത് ദേവാലയത്തിലേക്കാണ്. മുകളിലായി യേശുക്രിസ്തുവിന്‍റെ ചിത്രമാണ്. ഇരുഭാഗങ്ങളിലായി ചിറകുകളുള്ള സുന്ദരികളായ മാലാഖമാര്‍. ദേവാലയത്തില്‍ ഇരിപ്പിടങ്ങളില്ല. തൂങ്ങിക്കിടക്കുന്ന ചങ്ങലയില്‍ മെഴുകുതിരികള്‍ എരിയുന്നു. അതിന്‍റെ നാല് ഭാഗത്തുള്ള ജനാലക്കടുത്തായി നാല് സുന്ദരിമാരുടെ ശില്പങ്ങള്‍. അടുത്ത കെട്ടിടത്തില്‍ ആദ്യം കാണുന്നത് ലൂയിസ് പതിനാലാമന്‍ രാജാവ് കുതിരപ്പുറത്തിരിക്കുന്നതാണ്. ലൂയിസ് പതിമൂന്നാമന്‍ രാജാവിന്‍റെ കുതിരപ്പുറത്തിരിക്കുന്ന വെങ്കല ശില്പം ല~നിലെ വിക്ടോറിയ ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ ക~ത് ഓര്‍മ്മയിലെത്തി. രാജാവ് 1623-1624 കാലയളവില്‍ ഈ വനപ്രദേശം മൃഗങ്ങളെ വേട്ടയാടുന്നതിന് വേ~ി തിരഞ്ഞെടുത്തതാണ്. പിന്നീട് 1630 ല്‍ കുറെ ഭാഗങ്ങള്‍ പുന്തോട്ടമാക്കി. ആര്‍ക്കിടെക്ട് ഫിലി ബെര്‍ട് ലീ റോയ് യാണ് ഒരു വാസ സ്ഥലമായി പണിതുയര്‍ത്തിയത്. തുടര്‍ന്നുള്ള ശില്പങ്ങള്‍ ഓരോന്നും രാജാക്കന്മാരുടെ ചരിത്രകഥകള്‍ പറയുന്നവയാണ്.
നടന്നെത്തിയത് നീ~ുകിടക്കുന്ന ഹാളില്‍ നിറയെ പ്രഭാതകിരണങ്ങള്‍ പോലെ ശോഭിക്കുന്ന രാജാക്കന്മാര്‍, രാഞ്ജി, സംഗീത -സാഹിത്യ, പ്രമുഖ യുദ്ധ നായകന്മാര്‍, നെപ്പോളിയനടക്കമുള്ളവരുടെ വിലപ്പിടിപ്പുള്ള മാര്‍ബിളിലും, വെങ്കലത്തിലും തീര്‍ത്ത ശില്പങ്ങളാണ്. വൈദ്യതി പ്രകാശത്തില്‍ സൂര്യകാന്തകല്ലുകള്‍പോലെ അവ തിളങ്ങുന്നു.
ആരിലും കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍. ശക്തിശാലിയായ ലൂയിസ് രാജാവ് നായാട്ടിന് പോകുമ്പോള്‍ കുതിരപ്പുറത്തിരിക്കുന്ന രാജാവിന്‍റെ കമ്പിളിപുതപ്പ് കടുവയുടെ തോലു കൊ ~ുള്ളതാണ്. നായാട്ടു നായ്ക്കള്‍, കുതിരകള്‍ ഒപ്പമു~ായിരുന്നു. സുഖഭോഗങ്ങളില്‍ അധി കം താല്പര്യമില്ലാത്ത എല്ലാവരാലും ആദരവ് വാങ്ങിയ ലൂയിസ് പതിനാലാമെന്‍ കുതിര സവാരി നടത്തുന്ന ഒരു ശില്പത്തിന്‍റെ മുന്നില്‍ ചിന്തിച്ചുകൊ~് നിന്നു. ഇദ്ദേഹമാണ് പിതാ വിന്‍റെ നായാട്ട് കേന്ദ്രം നീ~ വര്‍ഷങ്ങളെടുത്തു് ആരുടേയും കണ്ണുകള്‍ കവര്‍ന്നെടുക്കും വിധമുള്ള യൂറോപ്പിലെ ഉന്നത നിലവാര മുള്ള കൊട്ടാരമാക്കിയത്. ഇടതിങ്ങി വളരുന്ന വന പ്രദേശത്തെ പുഞ്ചിരിക്കുന്ന പൂക്കളാക്കി മാറ്റിയത.് 1833 ല്‍ ലൂയിസ് ഫിലിപ്പ് രാജാവ് ഇതൊരു പൂന്തോപ്പ് ആക്കി മാറ്റുക മാത്രമല്ല 1837 ല്‍ മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ഓരോ ഹാ ളിലുടെ നടക്കുമ്പോള്‍ ഭിത്തികളില്‍ ശോഭയാര്‍ജ്ജിച്ചു കിടക്കുന്ന ചിത്രങ്ങള്‍, ശില്പങ്ങള്‍ ആരുടെ കണ്ണുകളിലും സന്തോഷം പകരുന്ന കാഴ്ചയാണ്.
മിക്ക ഹാളിലും ടെലിവിഷനിലൂടെ വെര്‍സൈല്‍സ് രാജകൊട്ടാരത്തെപ്പറ്റിയുള്ള വിശദ വിവരണങ്ങള്‍ നല്‍കുന്നു. അത് ക~ു നില്‍ക്കുന്നവരുമു~്. അടുത്തൊരു മുറിയിലെ ചില്ലു ജാലകത്തിലൂടെ ടെലിവിഷന്‍ പോലെ വിവരണം നല്‍കുന്നത് ഒരു പുതുമ നിറഞ്ഞ കാഴ്ച യാണ്. മറ്റൊരു ഹാളിലെത്തിയപ്പോള്‍ ബ്രിട്ടീഷ് വിക്ടോറിയ രാഞ്ജിയുടെ കുടുംബ ചിത്ര ങ്ങള്‍ ക~ു. അതിനടുത്തായി കടല്‍ യുദ്ധങ്ങളുടെ ചിത്രങ്ങളുമു~്. കടലിലും കരയിലും ആകാശത്തും വന്‍ സൈന്യബലമുള്ളവര്‍ യുദ്ധങ്ങള്‍ നടത്തി ആയിരകണക്കിന് ജനങ്ങളെ കൊന്നൊടുക്കി നാശനഷ്ടങ്ങള്‍ വരുത്തിയ ചിത്രങ്ങള്‍. ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയില്‍, റഷ്യ, തുടങ്ങി യൂറോപ്പിലെ പല രാജകുടുംബങ്ങളുമായി ഇവരെല്ലാം വിവാഹബന്ധങ്ങളില്‍ ബന്ധപ്പെട്ടുകിടക്കുന്നവരാണ്. ആ ബന്ധങ്ങളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ് മുന്നില്‍ നില്‍ ക്കുന്നു. ഈ ബന്ധത്തിന്‍റെ മറ്റൊരു പ്രേത്യകത ഒരു കൂട്ടര്‍ കത്തോലിക്കരെങ്കില്‍ മറ്റൊരു കൂട്ടര്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളാണ്. പുറമെ കലഹിക്കുമെങ്കിലും അകമേ യേശുക്രിസ്തുവിനെ ആരാധനയോടെ കാണുന്നു.അതിന്‍റെ മൂല കാരണം യേശു ക്രിസ്തുവിന്‍റെ ആത്മീയ സ്വാധി നമാണ്.
പരമ്പരാഗതമായ വിശ്വാസങ്ങള്‍ വികസിത രാജ്യങ്ങളെ വരിഞ്ഞു മുറുക്കാ ത്തതു കൊ~ാണ് അവര്‍ ദേവാലയങ്ങളില്‍ നിന്ന് അകലുന്നത്. മനുഷ്യവകാശങ്ങള്‍ക്കായി ഈ രാജ്യങ്ങള്‍ നിലകൊള്ളുമ്പോഴും സമ്പത്തു~ാക്കാന്‍ ആയുധക്കച്ചവടം നടത്തി സമൂഹ ത്തില്‍ ഭീകരത സൃഷ്ഠിക്കുന്നു. മുന്നോട്ട് നടക്കുന്നതിനിടയില്‍ ഏതോ രാജ്യത്തുനിന്നുള്ള ഒരു സുന്ദരി എന്നെയൊന്ന് ഉരസി മുന്നോട്ട് പോയി. സോറി പറയാന്‍ മറന്നില്ല. കാഴ്ച്ചകള്‍ ക~ു നടക്കുന്നത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ആരിലും അത്ഭുതം സൃഷ്ഠിക്കുന്ന ഈ രാജകൊട്ടാരം കാണാനുള്ള സൗഭാഗ്യം ഫ്രഞ്ച് ജനതക്ക് മാത്രമല്ല ലോകത്തെ എല്ലാം ജനതക്കുമു~ായതില്‍ അളവറ്റ ആഹ്ളാദം തോന്നി.
ര~ാം ലോകമഹായുദ്ധത്തില്‍ ഇവിടെ പരുക്കേറ്റ പട്ടാളക്കാരെ പാര്‍പ്പിച്ചിരിന്നു.28 ജൂണ്‍ 1919 ന് ലോക സമാധാന കരാര്‍ ഇവിടെ വെച്ചാണ് ഒപ്പിടുന്നത്. 1957 ല്‍ ബ്രിട്ടനിലെ ര~ാം എലിസബത്ത് രാഞ്ജിക്കും 1961 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോണ്‍ എഫ്.കെന്നടി ക്കും ഇവിടെ വെച്ച് വിരുന്ന് സല്‍ക്കാരം നടത്തി. 1882-ല്‍ ജി 7 ഉച്ചകോടി നടന്നു.അന്താരാഷ്ട്ര പല പരിപാടികള്‍ക്കും ഈ കൊട്ടാരം വേദിയാകാറു~്.
മുത്തുപോലുള്ള ശില്പങ്ങള്‍ ക~് നടക്കുന്നതിനിടയില്‍ അടുത്തു ക~ സുവനീര്‍ കടയില്‍ കയറി രാജകൊട്ടാരത്തിന്‍റെ ചരിത്രപുസ്തകം വാങ്ങി. അകത്തെ അന്യാദൃശ്യമായ കാഴ്ചകള്‍ ക~ിട്ട് പുറത്തിറങ്ങുമ്പോള്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞു. അകത്തേതു പോലെത ന്നെയാണ് പുറത്തെ കാഴ്ച്ചകള്‍. വ്യത്യസ്ത രീതിയിലുള്ള മരങ്ങള്‍. എങ്ങും മനോഹരങ്ങ ളായ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. മരക്കൊമ്പുകളില്‍ നിന്ന് പക്ഷികളുടെ മധുരനാദം കേട്ടുതുടങ്ങി. ഒരു വനപ്രദേശം എത്ര സുന്ദരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചില മരങ്ങ ളുടെ തളിരിലകള്‍ മണ്ണിനെ ചുംബിച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്.
നീ~ുകിടക്കുന്ന ഈ പ്രദേശം 830 ഹെക്ടറിലധികമാണ്. 2143 ജനാലകള്‍, 67 ഗോവ ണികള്‍, 20 കിലോമീറ്റര്‍ റോഡുകള്‍, അതിലധികം മതിലുകള്‍, ഇന്നത്തെ കണക്കില്‍ 3,50000 ലധികം മരങ്ങള്‍, പൂന്തോട്ട, തടാകകളാല്‍ എങ്ങും സൗന്ദര്യ പ്രവാഹമാണ്.
About The Author
No related posts.