LIMA WORLD LIBRARY

സ്ഥിതി അതിരൂക്ഷം; ഡല്‍ഹിയില്‍ ഓരോ മണിക്കൂറിലും പ്രാണന്‍വെടിയുന്നത് 12 പേർ

ന്യൂഡല്‍ഹി: കോവിഡ് സംഹാര താണ്ഡവമാടുന്ന രാജ്യ തലസ്ഥാനത്ത് ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേര്‍. ഡല്‍ഹി രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടയിലാണ് ആശങ്കയുണര്‍ത്തി മരണനിരക്ക് ഉയരുന്ന വാര്‍ത്തയും എത്തിയിരിക്കുന്നത്.

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ (ഏപ്രില്‍ 19-24) വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഓരോ മണിക്കൂറും 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ (ഏപ്രില്‍ 12- 17)കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡല്‍ഹിയില്‍ 677 പേര്‍ മരിച്ചു. ഓരോ മണിക്കൂറിലും അഞ്ച് മരണങ്ങള്‍.

തിങ്കളാഴ്ച മാത്രം തലസ്ഥാനത്ത് 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഒരു മണിക്കൂറില്‍ മരിച്ചത് പത്തുപേര്‍. വ്യാഴാഴ്ച അത് പന്ത്രണ്ടിലെത്തി. വ്യാഴാഴ്ച 24 മണിക്കൂറിനിടയില്‍ 277 പേര്‍ മരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയിലെ മരണ നിരക്ക് 300 ന് മുകളിലാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 357 പേര്‍ ശനിയാഴ്ച മരിച്ചു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px