കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

അദ്ധ്യായം – 6

രാജകൊട്ടാരത്തിലെ വിസ്മയ കാഴ്ചകള്‍

വെര്‍സൈല്‍സ് രാജകൊട്ടാരത്തിലെ മുത്തുകള്‍ പോലെ വെണ്ണക്കല്ലുകള്‍ പാകിയ രാജപാതയിലൂടെ നടന്നു. പലവിധ പേരുകള്‍ ഗാലറികളായി (നാടകശാലയിലെ ഇരിപ്പിടം, നടപ്പാത, മേല്‍ത്തട്ട്) തിരിച്ചിരിക്കുന്നു. അതില്‍ ചെറിയ പള്ളി, കീരിടധാരണ മുറി, സ്വീകര ണമുറി, പാറാവ് മുറി, യുദ്ധമുറി, ഭരണാധികാര സമിതിയുടെ മുറി, ചങ്ങാതികളുടെ മുറി, അന്തപ്പുര മുറികള്‍, രജ്ഞി – രാജാവിന്‍റെ ഉറക്കറ, സ്പടിക മുറി, പാചക മുറി ഇങ്ങനെ എണ്ണിയാല്‍ തീരാത്തവിധമുള്ള തങ്കനിറ രശ്മികള്‍ നിറഞ്ഞു നില്‍ക്കുന്ന സ്വര്‍ണ്ണ – വര്‍ണ്ണ മനോഹരങ്ങളായ കാഴ്ചകളാണ് എങ്ങും കാണുന്നത്. ആദ്യം ക~ ചെറിയ പള്ളിയിലേക്ക് നിര്‍ന്നിമേഷനായി നോക്കി നിന്നു. രാജകുടുംബത്തിന് മാത്രം പ്രാര്‍ത്ഥിക്കാനുള്ള വിശുദ്ധ ലൂയിസിന്‍റ് പേരിലുള്ള ദേവാലയം. ഒരു രാജ്യത്തിന്‍റെ സമ്പല്‍ സമൃദ്ധി വിളിച്ചോതുന്ന ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍. മുകള്‍ ഭാഗം നീല വര്‍ണ്ണച്ചില്ലുകള്‍പോലെയാണ്. അതിന് താഴെ യായി രാജാധിരാജനായ യേശുവിന്‍റെ രൂപം. അതിന്‍റെ ഇരുഭാഗങ്ങളിലായി സ്വര്‍ണ്ണ ചിറകുള്ള അഴക് വഴിയുന്ന സുന്ദരികളായ മാലാഖമാര്‍. യൂറോപ്പിലെ എല്ലാം പ്രമുഖ ദേവാലയങ്ങളിലും സഞ്ചാരികളുടെ കണ്ണുകള്‍ കവര്‍ന്നെടുക്കുന്ന ഇതുപോലുള്ള ചിത്ര ശില്പങ്ങള്‍ ഞാന്‍ ക ~ിട്ടു~്. വികസിത രാജ്യങ്ങള്‍ ശക്തിയാര്‍ജ്ജിച്ചത് യേശുക്രിസ്തുവിലൂടെയെന്ന് തെളി യിക്കുന്നതാണ് ചിത്ര ശില്പങ്ങള്‍. യുദ്ധങ്ങളില്‍ ജയിച്ചുവരുന്ന ചക്രവര്‍ത്തിമാര്‍, രാജാ ക്കന്മാര്‍ ഈശ്വരനുള്ള പ്രത്യുപകാരമായി മനസ്സിന്‍റെ ചാഞ്ചല്യം അല്ലെങ്കില്‍ സമര്‍പ്പണം ഇ ത്തരത്തില്‍ ലോകമെങ്ങും പ്രകടിപ്പിക്കുന്നു.
ആദ്യ നിലയില്‍ കാണാന്‍ സാധിക്കുന്നത് ലൂയിസ് പതിമൂന്നാമെന്‍റെ മകന്‍ സൂര്യരാജാവ് എന്നറിയപ്പെട്ട ലൂയിസ് പതിനാലാമന്‍ (1638 -1715) രാജാവിന്‍റെ കിടപ്പ് മുറി, വിശ്രമ മുറി, അടുക്കള, വിനോദ മുറികള്‍, സൈനികരുമായുള്ള കൂടിക്കാഴ്ചകള്‍, കുതിര പ്പുറത്തിരുന്ന് യുദ്ധത്തിന് പോകുന്ന ധാരാളം നിറമാര്‍ന്ന മനോഹര ചിത്രങ്ങളാണ്. ഇദ്ദേ ഹത്തെ യുദ്ധങ്ങളുടെ രാജാവ്, ക്രിസ്ത്യന്‍ രാജാവ്, കലകളുടെ രാജാവ് എന്നൊക്കെ വിളിച്ചിരുന്നു. ലൂയിസ് എന്ന് പേരുള്ള 18 രാജാക്കന്മാര്‍ ഫ്രാന്‍സ് ഭരിച്ചിട്ടു~്. നീ~ 72 വര്‍ഷങ്ങള്‍ (1643 – 1715) അദ്ദേഹം ഭരിച്ചു. പിന്നീട് 59 വര്‍ഷങ്ങള്‍ ഭരിച്ചത് (1715 -1774) ഇതെ കൊട്ടാരത്തില്‍ ജനിച്ചു വളര്‍ന്ന ലൂയിസ് പതിനഞ്ചാമനാണ്. ഇവിടുത്തെ പ്രമുഖ ഗാലറികള്‍ പണിതത് 1712- 1736 ലാണ്. ചില ഗാലറികളില്‍ സ്വര്‍ണ്ണ നിറംപോലെ തിളങ്ങുന്ന റോമന്‍ ചക്രവര്‍ത്തിമാര്‍ ആരാധിച്ചിരുന്ന ദേവി ദേവന്മാരുമു~്. അവരുടെ യൂറോപ്പിലെ ക്ഷേത്രങ്ങള്‍ പലതും ഇന്ന് ദേവാലയങ്ങളാണ്. വീനസ്, ഡയാന, മാര്‍സ്, മെര്‍ക്കുറി, അപ്പോളോ അതില്‍ ചിലത് മാത്രം. ഓരോ ചിത്രത്തിനടിയിലും ഫ്രഞ്ച്, ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടു~്. ഈ ഗാലറികള്‍ പലപ്പോഴും സംഗീത സദസ്സിന് വേദിയായിട്ടു~്. ഏറ്റവും വലിയ ഗാലറി യുദ്ധ ചിത്രങ്ങളുടെതാണ്. അല്ലാതെയും പല പേരുകളില്‍ മുറികളു~്. കണ്ണാടി മുറി, സമാധാന മുറി അങ്ങനെ തുടരുന്നു. എല്ലാം മുറികളിലെ വര്‍ണ്ണചിത്രങ്ങള്‍ വിസ്മയത്തോടെയാണ് എല്ലാവരും ക~ുമടങ്ങുന്നത്. എല്ലാം പ്രമുഖ കൊട്ടാരങ്ങളിലും ക~ിട്ടുള്ള വിസ്മയ ചിത്ര ങ്ങള്‍ ദിവ്യസൃഷ്ടികളായിട്ടാണ് തോന്നിയിട്ടുള്ളത്. രാജ്യഭാരത്തിനിടയില്‍ കലകളിലൂടെ പരലോകം സുഖം നേടുന്ന രാജാവിനെ കലകളുടെ രാജാവ് എന്ന് വിളിക്കുന്നത് വെറുതെ യല്ല. അടുത്ത് നില്‍ക്കുന്നവര്‍ ആനന്ദം തുളുമ്പുന്ന മിഴികളോടെ നോക്കി നില്‍ക്കുന്നു. ലൂയി പതിനാലാമെന്‍ ഏകാധിപതിയെപോലെ ഭരിച്ചുവെങ്കിലും ജനങ്ങളുടെ പ്രിയപ്പെട്ട രാ
ജാവായിരിന്നു. ചുവന്ന തിളക്കമുള്ള കുതിരപ്പുറത്തു് രാജാവും കുതിരപ്പടകളും മുന്നോട്ട് കുതിക്കുന്നതും മറ്റും അത്ഭുതം നിറക്കുന്ന ചിത്രങ്ങളാണ്. ഈ രാജ്യത്തിന് ഇത്രമാത്രം കലാ സൗന്ദര്യവും സമ്പത്തും സമ്പാദിച്ചുകൂട്ടിയ രാജാവിന്‍റെ പാദങ്ങളില്‍ പ്രണമിക്കാന്‍ ആര്‍ക്കാണ് മനസ്സ് വരാത്തത്? .
എങ്ങും പവിഴം പോലെ തിളങ്ങുന്ന കൊട്ടാര ചിത്രങ്ങളാണ്. എന്‍റെ മുന്നിലൂടെ നട ക്കുന്ന മാദകസുന്ദരികള്‍ അവരെക്കാള്‍ മാദകത്വം നല്‍കുന്ന കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങ ളെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് തോന്നുന്നു.ലോകമെങ്ങുമുള്ള പ്രമുഖ രാജകൊട്ടാര ങ്ങള്‍ കലാഭിഷേകത്താല്‍ ഉദയസൂര്യനെപോലെ തിളങ്ങുന്നതാണ്. മനുഷ്യമനസ്സില്‍ ആഹ്ളാദം സൃഷ്ടിക്കുന്ന കൊട്ടാരങ്ങളിലെ അലങ്കാരം കാഴ്ചകള്‍ ആരാധനയോടെയാണ് സഞ്ചാ രികള്‍ കാണുന്നത്. നൂറ്റാ~ുകള്‍ക്ക് മുന്‍പ് തീര്‍ത്ത കൊട്ടാരങ്ങള്‍ പ്രദര്‍ശന ശാല കളായി മാറുമെന്ന് അവര്‍ കരുതിക്കാണില്ല. ബ്രിട്ടനിലെ ഹെന്‍ഡ്രി ആറാമന്‍ രാജാവി നെപ്പോലെ ഫ്രാന്‍സിനെ യൂറോപ്പിലെ ഒരു വന്‍ ശക്തിയാക്കി വളര്‍ത്തിയത് ലൂയി പതിനാ ലാമനാണ്. അദ്ദേഹത്തിന്‍റെ കാലത്ത് ധാരാളം യുദ്ധങ്ങള്‍ നടന്നെങ്കിലും അതിലെ പ്രധാന യുദ്ധങ്ങള്‍ ഫ്രാങ്കോ -സ്പാനിഷ് ഡെവെല്യൂഷന്‍ (1635 -1659). ഫ്രാങ്കോ ഡച്ച്, (നെതെര്‍ലാ ന്‍ഡ്) (1672-1678) ഈ യുദ്ധങ്ങളില്‍ 120000 ത്തിലധികം പട്ടാളക്കാര്‍ മരിക്കയും പരിക്കേ ല്‍ക്കുകയും ചെയ്തുവെന്ന കണക്കുകള്‍ പുറത്തുവന്നിട്ടു~്.
ര~ാമത്തെ നിലയില്‍ സത്യത്തിനും പരിശുദ്ധിക്കും വേ~ി യുദ്ധങ്ങള്‍ നടത്തിയ ഇറ്റലി ഫ്രാന്‍സ് കുരിശു യുദ്ധക്കാരുടെ ചിത്രങ്ങളാണ്. പല ചിത്രങ്ങളും കടല്‍ യുദ്ധങ്ങളും കരയില്‍ കുതിരയെ പായിച്ചുകൊ~ുള്ളതാണ്. എന്‍റെ കണ്ണുകള്‍ പെട്ടെന്നുടക്കിയത് ലൂയിസ് പതിമൂന്നാമന്‍ രാജാവ് വിവാഹം കഴിച്ച രാജകുമാരി ആനിയിലാണ്. സ്പെയിനിലെ ഫിലിപ്പ് മൂന്നാമെന്‍ രാജാവിന്‍റെ മകള്‍. ഈ സ്പാനിഷ് രാജപുത്രിയുടെ ജനനം ഓസ്ട്രിയയിലാണ്. വിവാഹശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞു 05 സെപ്റ്റംബര്‍ 1638 ല്‍ അവര്‍ക്കൊരു കുഞ്ഞു ~ായി. അതാണ് ലൂയിസ് പതിനാലാമെന്‍. ഈ കുഞ്ഞിന്‍റെ ജനനം ഒരത്ഭുതമായിട്ടാണ് ഫ്രഞ്ച് ജനത ക~ത്. മനുഷ്യരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തില്‍ ആശ്രയിക്കാന്‍ മനുഷ്യരുടെ വിശ്വാസം ഉറപ്പിക്കുവാന്‍ ഇതൊരു അടയാളമായി ഫ്രഞ്ച് ജനത ക~ു. ആ വിശ്വാസം അത്യന്താപേക്ഷിതമെന്ന് രാജ്ഞി തന്‍റെ പരിചാരികമാരോടെ പറയുമായിരിന്നു. ആനന്ദബാഷ്പത്തില്‍ തുള്ളിച്ചാടിയ ആനിയാകട്ടെ തന്‍റെ ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞിന് കാരണക്കാരി കന്യാമാതാവെന്ന് വിശ്വസിക്കുന്നു. കന്യാമറിയത്തിനോട് നിത്യവും ഒരു കുഞ്ഞിനായി പ്രാര്‍ത്ഥിക്കുമായിരിന്നു.
ഇതോര്‍ത്തു നില്‍ക്കവേ എന്‍റെ മനസ്സിലേക്ക് വന്നത് കേരളത്തില്‍ വേദശാസ്ത്ര പണ്ഡിതനായിരുന്ന കൈപ്പിള്ളി ഇല്ലത്തു് വിദ്യാധരനും ഭാര്യ ആര്യയ്ക്ക് ഒരാണ്‍കുഞ്ഞു ജനിച്ചു. അതാണ് ഹിന്ദു മതത്തിലുള്ളവരെ ആത്മീയ ജീവിതത്തിലേക്ക് നയിച്ച മഹാത്മാവ് ശ്രീശങ്കരാചാര്യര്‍. ആര്യ അന്തര്‍ജനം പരമശിവനെ സപ്നം ക~് പ്രാര്‍ത്ഥിച്ചതുകൊ ~ാണ് ശങ്കരന്‍ ജനിച്ചതെന്ന് അവര്‍ വിശ്വസിക്കുന്നു. ഫ്രാന്‍സിന്‍റെ ചരിത്രത്തില്‍ കന്യാമ റിയം പലര്‍ക്കും നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടു~്. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ത് ദേവാല യം അറിയപ്പെടുന്നത് കന്യാമാതാവ് ദര്‍ശനം നല്‍കിയ ബെര്‍ണ റുത്തു എന്ന പെണ്‍കുട്ടി, പാരിസിന്‍റെ ഹ്യദയകവാടത്തില്‍ സ്ഥിതി ചെയ്യുന്ന ലേഡി ഓഫ് ദി മിറാക്കുലസ് മെഡല്‍ ദേവാലയം അറിയപ്പെടുന്നത് വിശുദ്ധ കാതറൈന്‍ ലബോറിയുടെ പേരിലാണ്. ഈ ര~് പെണ്‍കുട്ടികള്‍ക്ക് കന്യാമറിയം പ്രത്യക്ഷപ്പെട്ടിരിന്നു. ഇങ്ങനെ ദര്‍ശനങ്ങളും അനുഗ്രഹ ങ്ങളും നേടിയവര്‍ യൂറോപ്പില്‍ ധാരാളമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തുമതം വളര്‍ന്നു പന്തലിക്കാനുള്ള പ്രധാന കാരണം രക്ഷയുടെ വാതില്‍ പീഡിതര്‍ക്കായി യേശു ക്രിസ്തു തുറന്നു കൊടുത്തതാണ്.
ഫ്രഞ്ച് ജനതയില്‍ ഏതൊരു മംഗള കര്‍മ്മം നടന്നാലും അതിന് മുഖ ശോഭയൊരു ക്കുന്നത് കന്യാമറിയമാണ്.ഫ്രഞ്ച് ക്രിസ്തീയ വിശ്വാസത്തില്‍ യേശുക്രിസ്തുവിനെ പോലെ കന്യാമാതാവിനേയും ആരാധിക്കുന്നു. രോഗശാന്തിയടക്കം ആത്മാവിന്‍റെ നിറവില്‍ തേജ സ്സോടെ അവര്‍ കന്യാമറിയത്തെ കാണുന്നു. ആനിയുടെ ജീവിത സമര്‍പ്പണം ഫ്രഞ്ച് ജനതക്ക് കൂടുതല്‍ ധൈര്യവും സന്തോഷവും പകര്‍ന്നു. പ്രത്യകിച്ചും സ്ത്രീ സമൂഹത്തിന് വലിയൊരു ഉണര്‍വ്വാണ് നല്‍കിയത്. യാതൊരു വ്യവസ്ഥയുമില്ലാതെയാണ് ആനി ഒരു കുഞ്ഞിനായി പ്രാര്‍ത്ഥിച്ചത്. ആ പ്രാര്‍ത്ഥനയില്‍ മാതാവിന് അലിവ് തോന്നി. ഇത് മാത്രമല്ല നമ്മുടെ നീറി പ്പുകയുന്ന ജീവിതം ദൈവത്തിന് സമര്‍പ്പിച്ചാല്‍ നമ്മുടെ എല്ലാം ഭാരങ്ങളും, ദുഃഖങ്ങളും, രോഗങ്ങളും ആ ദൈവം ഏറ്റെടുത്തുകൊള്ളും. ആനിയുടെ വാക്കുകള്‍ ഏതൊരു മനുഷ്യനും ഹ്യദയപരിവര്‍ത്തനമു~ാകും. ഓരോ ഗാലറികളിലും രാജഭരണത്തിന്‍റെ തേജസ്സ് പരന്നു നില്‍ക്കുമ്പോഴാണ് ആത്മാവിന്‍റെ സൗന്ദര്യം കലര്‍ന്ന വാക്കുകള്‍ ഒരാവരണം പോലെ മന സ്സിനെ പൊതിഞ്ഞത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *