LIMA WORLD LIBRARY

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; ഇനി വിമാനം കയറണമെങ്കിൽ

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; ഇനി വിമാനം കയറണമെങ്കിൽ തവക്കൽനാ ആപിലെ രണ്ട് സ്റ്റാറ്റസുകളിലൊന്ന് നിർബന്ധം
ജിദ്ദ :സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് ബോഡിംഗ് പാസ് ഇഷ്യു ചെയ്യുന്നതിനായി തവക്കൽനാ ആപിലെ രണ്ട് സ്റ്റാറ്റസുകളിലൊന്ന് നിർബന്ധമാക്കി സിവിൽ ഏവിയേഷൻ സർക്കുലർ.

തവക്കൽനാ ആപിൽ വാക്സിൻ സ്വീകരിച്ചവർ അല്ലെങ്കിൽ കൊറോണ സ്ഥിരീകരിക്കാത്തവർ എന്നീ രണ്ട് സ്റ്റാറ്റസുകളിലൊന്ന് പ്രത്യക്ഷപ്പെട്ടാൽ മാത്രമേ ബോഡിംഗ് പാസ് ഇഷ്യു ചെയ്യുകയുള്ളൂ.

യത്രക്കാരുടെ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും തവക്കൽനായിലെ വിവരങ്ങളും ഇതിനായി ബന്ധിപ്പിക്കണമെന്ന് സിവിൽ ഏവിയേഷൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം തവക്കൽനയിലെ സ്റ്റാറ്റസിൽ മാറ്റം ഉണ്ടെങ്കിൽ ടിക്കറ്റ് കാൻസൽ ചെയ്യുകയും വിവരം യാത്രക്കാരനെ അറിയിക്കുകയും ടിക്കറ്റ് തുക തിരികെ നൽകുകയും ചെയ്യും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px