ശിവരാത്രി മാഹാത്മ്യം
ചൊല്ലിടുംനേരം
മനസ്സിൽ നിറയുന്നു
ദക്ഷിണാമൂർത്തി…(2)
അന്നദാനപ്രഭുവായ്
വൈയ്ക്കത്തു വാഴും
ശിവപെരുമാളെ
നടരാജനേ….
ശംഭോ.. മഹാദേവ
ശംഭോ…
ശംഭോ..മഹാദേവ
ശംഭോ…
(ശിവരാത്രി….)
അവിടുത്തെ തിരുമുൻപിൽ
വന്നിടും നേരം
അവികലമാമൊരു
അനുഭൂതി മനസ്സിൽ..(2)
നാമജപങ്ങൾ
ഉയരുന്നനേരം
ഭക്തമാനസങ്ങൾ
ഉണരുകയായി…
ശംഭോ… മഹാദേവാ…
ദക്ഷിണാമൂർത്തേ…
തിരുവൈക്കമമരുന്ന
ദക്ഷിണാമൂർത്തേ….
(ശിവരാത്രി…)
കാളകൂടവിഷം
ഭുജിച്ചൊരു
ഭാഗവാനെ
പതിഭക്തിയാൽ
പരിപാലിച്ചൊരു
പാർവ്വതിദേവിയെ
നമിച്ചിടുന്നേൻ…
ശംഭോ.. മഹാദേവ
ശംഭോ…
ശംഭോ…മഹാദേവ
ശംഭോ…
(ശിവരാത്രി…)
പിതൃതർപ്പണത്തിൻ
പുണ്യം നിറഞ്ഞിടും
നൽ സുദിനമാം
ശിവരാത്രിയിൽ… (2)
പ്രാർത്ഥനപൂർവ്വം
കർമ്മങ്ങൾചെയ്‌വോർക്ക്
അനുഗ്രഹമേകും
പരമേശ്വരാ…
ശംഭോ… മഹാദേവ
ശംഭോ…
ശംഭോ… മഹാദേവ
ശംഭോ…
(ശിവരാത്രി…)











