ജീവിതം ജീവിതം ജീവിതമെത്ര മഹത്താണു –
ചിന്തിയ്ക്കിലാര്‍ക്കു മീയൂഴിയില്‍
അല്പകാലത്തേക്കു കിട്ടിയ സൗഭാഗ്യ-
രത്‌നമായ്ക്കണ്ടു വര്‍ത്തിക്കേണമേവരും.
അമ്മതന്‍ ഗര്‍ഭപാത്രത്തില്‍പ്പിറന്നവര്‍
നിയതിതന്‍ കൈത്തലോടേറ്റന്ത്യനാള്‍വരെ
ജീവിച്ചുതീര്‍ക്കുവാന്‍മാത്രമോ യെന്നു നാ-
മോര്‍ത്തുവര്‍ത്തിയ്ക്കണം ജീവിതയാത്രയെ .
സത്യധര്‍മ്മങ്ങളുംനന്മയും തിന്മയും
വേര്‍തിരിച്ചീടുവാന്‍ ത്രാണിയുണ്ടാക്കണം
തിന്മതുരത്താന്‍ പടവാളുയര്‍ത്തിടാന്‍
കെല്പുള്ളതാക്കണം ജീവിത യാത്രയെ.
മണ്ണില്‍പ്പിറക്കുന്നതേ വരുമൊരുപോലെ
ജന്മമുണ്ടായതുമതുപോലെ തന്നെയാം
മര്‍ത്യരെന്നല്ല പിറന്നവയൊക്കെയും
മന്നിലടിഞ്ഞലിയേണ്ടവ തന്നയാം.
പ്രകൃതിയ്ക്കു വളമായിത്തീരേണ്ടതാണെന്ന
ബോധോദയക്കാറ്റുവീശിപ്പടര്‍ത്തണം
കെല്പുള്ളവന്റെ കരത്തിലെ പാവയല്ലീ-
മര്‍ത്യജന്മമെന്നുച്ചേയുരയ്ക്കണം.
അല്ലല്ലേ…,ധനാഢ്യരും ജാതീയവര്‍ണ്ണ –
പ്പിശാചുക്കളുമായല്ല പിറക്കുന്നതാരുമേ….
ഒരു ചെറു പക്ഷത്തിനുണ്ടു സുഖിക്കുവാ-
നുണ്ടാക്കി;യീനീച നിയമങ്ങളൊക്കെയും….!
ഹൃസ്വമാം ജീവിതയാത്രാപഥത്തില്‍ നാം
ധീരരായ്‌പ്പോരിട്ടു മുന്നോട്ടു പോവുകില്‍
മര്‍ത്യജന്മത്തിന്റെ ‘ജീവന്നു യിരേകി’
മര്‍ത്യരായ് മന്നില്‍ മരിയ്ക്കാന്‍ കഴിഞ്ഞിടും.













