LIMA WORLD LIBRARY

പ്രണയഗീതം – (സിസ്റ്റർ ഉഷാ ജോർജ്)

എന്നെ ഞാനാക്കിയ
എന്റെ പുണ്യരാജ്യമേ
സ്നേഹിക്കുന്നു നിന്നെ
അതിലുപരി
പ്രാണനെ പ്രണയിച്ചിടുന്നു.
വീണയുടെ നാദം പോലെ
*ഉബ്രിയയുടെ മലമുകളിലൂടെ,
താഴ് വാരങ്ങളിലൂടെ
ഓടി ഓടി അടുത്ത്
എത്തുവാൻ ആകില്ലെങ്കിലും
ഇറ്റലിയുടെ ഹൃദയ
നഗരമായ സുന്ദരിയായ
പച്ച പുതച്ചു നിൽക്കുന്ന
*ഉബ്രിയ എന്ന മനോഹരി
ഈ ഹൃദയ തട്ടിൽ
കേരളമെന്ന പറുദീസയിലെ
ഒരു ആമ്പൽ പൂവിനോടായി
അതിയായ മോഹം
പല കാരണങ്ങളാൽ
നീ അരുത് എന്ന്
പറയുമെൻങ്കിലും
ഞാനും,
ബോധവതിയാണെങ്കിലും
ആമ്പൽ പൂവേ നിന്നെ
ഗാഢമായി പ്രണയിച്ചോട്ടെ!
എനിക്കായി മാത്രമാണോ
രാത്രിയിൽ വിരിയുന്നത്
എന്റെ പകുതി പകലുകൾക്ക്,
എന്റെ പകുതി നിശകൾക്കും
നീ സുഗന്ധമായി
കാവലായി
കൂട്ടുകൂടുകയാണോ പൊൻമലരേ നീ!?
ആമ്പൽ പൂവുകളിൽ
അതിവെണ്മയാർന്നവളേ
കേരളത്തിലെ
ആ താഴ് വാരത്തിലെ
മനോഹരിയായ പൂവേ
നിന്നെ ഞാൻ സ്നേഹിച്ചോട്ടെ!
ഒലിവിൻ തോപ്പുകളിലെ
ഒലിവിൻ കുലപോലെയാണ്
മുന്തിരി തോപ്പുകൾക്കിടയിലേ
മുന്തിരി പോലെയാണ് നീ
നിൻ ചങ്ങാതിമാരുടെ ചാരെ!
എന്റെ പ്രിയ പൂവേ
കൂടട്ടയോ
ഞാനും നിന്റെ കൂടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px