കാർവേണിയഴിഞ്ഞ നേരം കൃഷ്ണവേണു പുഞ്ചിരി തൂകി മൊഴിഞ്ഞു
നിന്റെ രാധ തൻ സമാഗമ വേളയടുത്തു……
(കാർ വേണി……
നവ്യാനുഭൂതികൾ നിറഞ്ഞ മനമൊരു വൃന്ദാവനികയായ് മാറി
സ്വപ്നങ്ങൾ കറ്റക്കിടാങ്ങളായി
ഓടിക്കളിച്ചു ചാഞ്ചാടിത്തുടിച്ചു….
(കാർ വേണി…..
രാധ തൻമനസ്സിൻ പുതു രാഗങ്ങൾ നിറഞ്ഞു ……കണ്ണൻവേണുവിൽ നവനവ ശ്രുതിമീട്ടി…..
(കാർവേണി…..
മോഹ വൃന്ദാവനലതകളിൽ മാണിക്യ മധുരിത മന്ദസ്മിതമുകുളങ്ങളും
മധു ശലഭങ്ങളും നൃത്തമാടി…
ആനന്ദനൃത്തമാടി….
(കാർവേണി…
ബിന്ദു.കെ.എം
മലപ്പുറം
About The Author
No related posts.