LIMA WORLD LIBRARY

കള്ളിമുൾ പെണ്ണാൾ – (ജേ സി ജെ)

ഇലയും ശരീരവും
ഒന്നായിട്ടുയിർക്കൊണ്ട
കള്ളിമുൾപെണ്ണാൾ
മുള്ളാൽ ചിരിപ്പോൾ
നിസ്സംഗയായ്.

മരുഭൂമിയിൽ പൊട്ടി-
ച്ചിരിക്കുന്നത് സൂര്യൻ.

പുച്ഛിച്ചു മേഘങ്ങൾ വന്നു-
ച്ചത്തിൽ ഗർജ്ജിച്ചപ്പോൾ;
കൊയ്ത്തുപാട്ടുകൾ കേട്ടു
രോമാഞ്ചമണിയേണ്ട
കാര്യമില്ലെന്നേ നയം.

പൂക്കൾകൊണ്ടലങ്കാരം
തീർക്കുന്നോർക്കായിട്ടല്ല
പുഷ്പിതയായിതാനെ-
ന്നോർമ്മിപ്പിക്കാനുത്സുക.

പലരൂപത്തിലില-
ക്കയ്യുകൾ വിരുത്തിക്കൊണ്ട-
വൾകാണിക്കും ചിത്ര-
ചിത്രണമാകാശത്തിൽ

ആരു കാണുവാൻ നൃത്ത-
മുദ്ര പാഴ്മരുഭൂവിൽ

മറ്റൊരു നൃത്തം തത്തി
തേനുണ്ണാനെത്തും ചിത്ര
പതംഗം ഞെട്ടി പിൻപോ
ട്ടാഞ്ഞു, കണ്ടിതു പാറ്റ,
കള്ളിപ്പെണ്ണുടൽ ചുറ്റി,
പത്തി പൂവിലർപ്പിച്ചു
ശയിക്കുന്നൊരു മഹാ
ധൂർജ്ജടിമൗലീനാഗം.

മരുഭൂമിയിൽ പൊട്ടി
ച്ചിരിച്ചു വീണ്ടും സൂര്യൻ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px