LIMA WORLD LIBRARY

സുഗന്ധം – (ബാബു താമരക്കുളം)

വെറുപ്പിനന്ധത പടർന്ന
ഹൃത്തിന്മേൽ, നിറഞ്ഞ
സ്നേഹപൂ, നിറയെ
പൂക്കട്ടെ…..

അരുതനീതിയെന്നരുളു
മുന്മതൻ അരുമകൈ –
യേതെന്നറിഞ്ഞു ചുംബിപ്പിൻ…..

നിറഞ്ഞ സ്നേഹത്താൽ
പുണർന്ന ഹൃത്തുടി ഇനിയും കൂരമ്പാൽ
പിടഞ്ഞു വീഴല്ലേ….

അരുതു, കാട്ടാളാ, യെന്നലറിയാ ധ്വനി
ഉയരുവാനിനി ഇട വരുത്തല്ലേ….

ഉരിഞ്ഞ ഉൺമതൻ ഉയിരു കണ്ടിട്ട്, ഉലക നാഥാ നീ ഉറക്കം തൂങ്ങല്ലേ….

ഉയരെയുയരും ഉയരിൻ
തേങ്ങൽ കേട്ടുണർന്നു
നാഥാ, നീ ഉയിരു കാക്കണെ…..

കൂരിരുട്ടു തിങ്ങിടും വഴിയിൽ, നന്നായി ഉദിച്ചു പൊൻ പ്രഭ
വെളിച്ചം തൂകണെ

വനമയൂരങ്ങളെരിഞ്ഞു
വീഴുമ്പോ, ക്ഷണത്തിൽ നല്ലൊരു മഴ പൊഴിക്കണെ…..

നിറഞ്ഞമഴയിനിന്നുയ
രും പുൽക്കൊടി വളർന്നു പിന്നെ നൽ
വനമായ് പൂക്കണെ…..

ചലിക്കും പ്രാണികൾക്കനുവേലം
നല്ല, ചലനമേകിടാൻ കനിവു നൽകണെ….

വൻ, ധന മഹിമയിൽ മതിമറന്നു നീ മഹത്വ വാനെന്നു സ്വയം നടിക്കല്ലെ….

സ്വയം കുഴിച്ചൊരാ കുഴിയിൽ വീണു നീ
വലയുവാനിനി ഇടവരുത്തല്ലെ…..

പരമ കാരുണ്യ പ്രഭോ നിരന്തരം, കരുണതൻ
കരം, കരുതലേകണെ…

ക്ഷണിക ജീവിതവഴിയിൽ നിത്യവും സുഗന്ധമേകിടാൻ
കൃപ ചൊരിയുകേ……

ബാബു, താമരക്കുളം
9656880556

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px