ഋതുസന്ധ്യ മൂകമായി പോകവേ
രാക്കുയിൽ പാട്ടൊന്നു മൂളവേ
നിറപൗർണ്ണമി നിറഞ്ഞാടവേ
വസന്താരാമത്തിൽ പൂക്കൾ
മിഴിപൂട്ടിയുറങ്ങിയ രാവിൻ
നിശബ്ദതയിലൊരു
പിഞ്ചുപൈതൽതൻ
കുഞ്ഞുകരച്ചിൽ കേട്ടീടുന്നു
കൈകൾ മുറുക്കിപിടിച്ചവൾ
കുഞ്ഞിക്കണ്ണുകൾ ഇറുക്കി
യടച്ചവൾ കരയുന്നു നിർത്താതെ
നിർത്താതെ കരയുന്നവൾ
സുന്ദരമീ ഭൂമിയിലൊരു പുതിയ
അഥിതിയായി വിരുന്നുകാരിയായി
നൊന്തുപെറ്റമ്മതൻ കൺകളിൽ
അശ്രുകണങ്ങൾ ധാരയായി
സഫലമീജന്മമൊരമ്മയായതിൽ
എന്മകൾ ചേർത്തണചെൻ
പേരക്കിടാവിനെ
ഞാനുമൊരു മുത്തശ്ശനായി
ഒരപ്പൂപ്പനായി എൻപാതിയൊരു
മുത്തശ്ശിയായി
സഫലമീജന്മം സഫലമീ യാത്ര
ചാരുംമൂട് ഷംസുദീൻ













