***********************
ഇരുളടഞ്ഞൊരെൻ ജീവിതത്തിൽ നീ..
കത്തുന്നസൂര്യപ്രകാശമായി നിന്ന്.
രാത്രിയിൽ നേർവഴിയിൽ നടത്തുന്ന
ചന്ദ്രനായെന്റെ അരികത്തണഞ്ഞു …!
നിൻറെ സ്നേഹമെൻ ജീവിതത്തെ…
നിറമുള്ള സ്വപ്നങ്ങളായൊരുക്കി.
സന്തോഷതിരകളുടെലയടി ഞാൻ..
നിൻ മിഴിച്ചെപ്പിലായി കണ്ടിരുന്നു..!
നിൻ മന്ദഹാസമെൻ കാതുകളിൽ..
സംഗീതത്തിൻ ധ്വനിയായിരുന്നു..
തവ സ്പർശനമെന്റെ ഹൃദയവികാരത്തെ
എന്നും ജ്വലിപ്പിച്ചു നിന്നിരുന്നു…!
നിൻറെ പ്രണയമെൻ ജീവിതത്തിൽ…
പുതിയ വർണ്ണങ്ങൾ പകർന്നു തന്നു .
നിൻറെയാ സ്നേഹചുംബനത്താൽ
ആത്മ നിർവൃതി പൂണ്ടിരുന്നു…!
അതിരുകളില്ലാത്തയി പ്രണയത്തിൽ…
ഹൃദയങ്ങളോ അലിഞ്ഞുചേർന്നു.
ഞാനും നീയും ചേർന്നുള്ള രാവുകൾ…
എത്രയോ സ്വപ്നങ്ങൾ നെയ്തിരുന്നു…!
ഏകാന്തമായ യാത്രയിലിന്ന് നിൻ..
ഓർമ്മകളെന്നെ തളർത്തിടുന്നു..
നിൻറെ സ്നേഹവും വാത്സല്യവുമിന്ന്
ഒരു മുൾകിരീടമായി കീറിമുറിക്കുന്നു..!













