LIMA WORLD LIBRARY

രാജ്യത്തെ ഒറ്റുകാർ – (അഡ്വ: അനൂപ് കുറ്റൂർ ; തിരുവല്ല)

രാമരാജ്യം വിഭാവനം ചെയ്തൊരു
രമണീയകാനുരക്തനാം സ്നാതകൻ
രാജ്യത്തുള്ളവരെന്നും സമന്മാരെന്ന്
രാജനല്ലെന്നുമീപ്രജക്കാണധികാരം.

രാമ രാമ എന്നുരുവിട്ടയശസ്സ്വിയെ
രാജാധികാരത്തിനുപയോഗിച്ചവർ
രാഗമാനസം സന്താപമാക്കീട്ടിതാ
രാജ്യത്തേയങ്ങുരണ്ടായിമുറിച്ചില്ലേ?

രാജ്യം പിടയുന്നു സ്വാതന്ത്ര്യത്തിനന്ന്
രുചിയാലൊന്നിച്ചഹിംസാസിദ്ധാന്തത്തിൽ
രംഗത്തിറങ്ങിസമരകാഹളത്താലെ
രാവിലതു ചിലർ കളങ്കപ്പെടുത്താനും.

രാജ്യത്തന്നുള്ളോർ ഭാരതാംബക്കായി
രക്തം തിളച്ചു കീജയ് വിളിക്കുമ്പോൾ
രാജ്യത്തിരുന്നന്ന് മൂർദ്ദാബാദെന്നായി
രംഗത്തെത്തിയുറക്കെ വിളിച്ചില്ലേന്ന്?

രാജ്യമിന്നുരണ്ടായിവെട്ടിമുറിച്ചിട്ടും
രാമരാജ്യത്തിരുട്ടുപരത്തുന്നവർ
രജസ്വലയാമീയമ്മയേമറിയാതെ
രാഗദേവിക്കുയാതനയാകാനായി.

രാഗദേവനും രമാദേവിക്കുമെന്നും
രാജ്യത്തുള്ളോരരുമമക്കളായി
രംഗണത്തിലുമമ്മതാങ്ങാനായി
രേപമോടാമക്കളതോർക്കുന്നില്ല.

രക്തമെല്ലാമൊന്നാണീധരണിയിൽ
രാജസദത്തിലൊരമ്മപെറ്റിട്ടവർ
രാജ്യത്തുന്നതരുമടിയാന്മാരുമില്ല
രീതിയിൽ പറച്ചിപെറ്റ പന്തിരുകുലം .

രൂപത്തിലെല്ലാമോരോന്നൊറ്റക്കായി
രാഗലയത്തിലെല്ലാമൊന്നാണെന്നാൽ
രീതിയാലെല്ലാമെന്നുമേപ്രഭേദമായി
രാസക്രീഡയാണെല്ലാത്തിനുമാധാരം.

രിപുക്കളായെന്നാലിരുഭാഗത്തായി
രണഭേരിയാലെയടരാടാനുറച്ചവർ
രക്ഷിക്കുന്നോരെം ശിക്ഷിക്കാനായി
രോഗംവന്നാലറുതിയാകുന്നതോർക്കില്ല.

രീതിയാലാമൃഗത്തേപ്പോൽമദിച്ചവർ
രസത്തിലാ തിക്തം നിറച്ചിട്ടുർവ്വിയിൽ
രക്ഷിക്കാനായി ശാസ്ത്രമുണ്ടെന്നും
രാമനാരെന്നെ രക്ഷിക്കാനെന്നായി.

രശ്മിയാർന്നൊരു സൂര്യചിത്തവും
രാഗപുർവ്വം വന്ദിക്കുന്നാദേവനെ
രാഗമാദേവനുണ്ടോയെന്നാശങ്കയാൽ
രാമനൊരിക്കലും മുക്തിയേകില്ലെന്ന്.

രാമമന്ത്രമരുളുന്ന മംഗളധ്വനി
രീതിയിലാകെക്കലി മാറ്റാനായി
രാമജാലങ്ങളൊക്കെവേ വിസ്മയം
രോഗങ്ങളെല്ലാമെന്നുമൊഴിക്കുന്നു.

രാവിലുണരുമാരജതനിരകളും
രാമമന്ത്രമാനന്ദപൂർവ്വമായെന്നും
രസത്താലുരിയാടിസ്തുതിക്കുന്നു
രാമദേവനായി നിത്യ നമസ്ക്കാരം.

രാമനാമമാദ്യമായി രത്നാകരൻ
രാഗമോടുരുവിട്ടിരു മരത്തേ നോക്കി
രാഗപൂർണ്ണമുച്ചരിച്ചന്ത്യത്തിലായി
രാമായണകഥാമൃതമെഴുതാനായി.

രാഗപൂർവ്വമിണക്കിളികൾശാഖിയിൽ
രണമോടായിവേടനമ്പെയ്തിടാൻ
രാമമന്ത്രമോതുന്നാ ഋഷീശ്വരൻ
രവമോടുച്ചസ്ഥായിയിലരുതെന്ന്.
രചന
അഡ്വ: അനൂപ് കുറ്റൂർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px