മതിലുകൾ – ജഗദീശ് തുളസീവനം

Facebook
Twitter
WhatsApp
Email

മതിലുകൾ മതിലുകൾ മതിലുകളെങ്ങും !
സ്വൈര്യ സ്വതന്ത്രമായി
വാഴുവാൻ മർത്ത്യൻ
സ്വയം കെട്ടിയ ജയിലുകൾ മതിലുകൾ.
മനുഷ്യനെ കാണാനില്ല!!
മതിലുകെട്ടിയോരഗാര
ത്തിൽ മറഞ്ഞിരിപ്പൂ
മനുഷ്യർ !!
മാളത്തിൽ
നാഗങ്ങൾ എന്ന പോലെ !!!
മനുഷ്യനെ കാണ്മാനില്ലെങ്ങും..
മതിലുകൾ മതിലുകൾ. !!
കനമുള്ള താഴിട്ടു പൂട്ടിയ
മതിലുകളിൽ
തട്ടിയും മുട്ടിയും വിളിച്ചാൽ,
ഭീകരശ്വാനൻ അലറി കുരയ്ക്കും.
ഉമ്മറക്കോലായിലരികെ പല്ലിളിച്ചാർക്കും ശുനകൻ.
ഇല്ലിമുളച്ചില്ലികൾ,
കൂറ്റൻ കല്ലിൽ തീർത്ത മറകൾ, പത്തടിപ്പൊക്കത്തിൽ
കമനീയ മതിലുകൾ !
മനുഷ്യൻ മനുഷ്യനെ
കാണാതകലുന്ന
സ്വാർത്ഥ സ്വത്വത്തിൻ്റെ
ബർലിൻ മതിലുകൾ.
എന്നോ മരിച്ച മരത്തിൻ്റെ തണലിൽ
ഒരിത്തിരി നേരമിരുന്നാൽ
മനുഷ്യൻ മനുഷ്യനെ
അകറ്റുമീ പ്രചണ്ഡ ഭീതിയിലുറവ പൊട്ടിയൊഴുകുമീ
പുതിയ കാലത്തിൻ
ഋതുപകർച്ചയിലെ
ഭാവമാറ്റമായി,
മതിൽകെട്ടുകൾ.!!!
ഈ മതിൽക്കെട്ടുകൾ
ക്കുള്ളിലായി ഹൃദയം
പെട്ടകകൂട്ടിൽ മറച്ചുവോ?

About The Author

Leave a Reply

Your email address will not be published. Required fields are marked *