തളരുമ്പോൾ താങ്ങായി
തണലായി
കാലിടറുമ്പോൾ കരുത്താ
യവൻ
മിഴി നിറയുമ്പോൾ കണ്ണീർ
തുടച്ചവൻ
എൻ്റെ മുത്തപ്പൻ …..
പറശ്ശിനി മുത്തപ്പൻ …….
തളരുമ്പോൾ ………..
ദു:ഖങ്ങൾക്കാശ്രയം നീയേ
അശരണരക്കാനന്ദം നീയേ
അരികെ വന്നാ കരം ചേർ
ത്ത് പിടിക്കുമ്പോൾ
അറിയാതെന്നകതാരിൽ
നീ നിറയും
എൻ്റെ മുത്തപ്പ ദേവനെന്നിൽ
കൃപ ചൊരിയും……..
തിരുവപ്പന കണ്ടെൻ മനസ്സിൽ
മുത്തപ്പ ദേവനെ തൊഴുതു
അരികെ വന്നെൻ കാതിൽ
ചൊല്ലിയ മന്ത്രങ്ങൾ
നിർവൃതിയാലെൻ്റെ മനം
നിറച്ചൂ
എൻ്റെ ഹൃദയത്തിൽ മുത്ത
പ്പൻ വന്നണഞ്ഞൂ …….











