കാനനച്ചോല – ഗോപൻ അമ്പാട്ട്

Facebook
Twitter
WhatsApp
Email

കാനനച്ചോല
ഗോപൻ അമ്പാട്ട്


ഉദയമായി, ഉയിരിൻ അലകളായി
ഉയരുകായി , അഴകിന്നുലകമായി
പുലരിനീർത്തും കസവുടയാടയിൽ
കനവുപൂക്കും മരതകവനികയിൽ
കുളിരിൻ പ്രഭാതം.., തളിരിൻ പ്രഭാതം
ഈ പ്രഭാതം.. ഈറൻ പ്രഭാതം

(ഉദയമായി…..

പുളകമായി, മലയിൽ അരുണജാലം
ഉണരുകായി, ഇലതൻ ഹരിതവർണ്ണം
കസവുനെയ്യും കുളിരിൻ കവിളിൽ
കവിതമൂളും കാറ്റിൻ ചിറകിൽ
നനയും പ്രഭാതം.. നിറയും പ്രഭാതം
ഈ പ്രഭാതം.. ഈറൻ പ്രഭാതം

(ഉദയമായി…..

ഓളമായി പുഴയിൽ മേളമായി
ഈണമായി തഴുകും താളമായി
അരളിപൂക്കും കാനനനടുവിൽ
സരസ്സുറങ്ങും പുതുമഴനനയാൻ
അലിയും പ്രഭാതം ഒഴുകും പ്രഭാതം
ഈ പ്രഭാതം.. ഈറൻ പ്രഭാതം

(ഉദയമായി…..

About The Author

Leave a Reply

Your email address will not be published. Required fields are marked *