LIMA WORLD LIBRARY

ആമസോണ്‍ അത്ഭുതം – കാരൂര്‍ സോമന്‍

ചുറ്റുമുള്ളവരെ കാണാതിരിക്കാന്‍
ഞാനൊരു മതിലുക്കെട്ടി
അതിനുള്ളിലൊരു വാഴ നട്ടു,
ഹൃദയകൂമ്പിന്‍റെ നെടുകയില്‍
വാളുകൂര്‍പ്പിച്ച് തൊപ്പിവച്ചു

മഴ പെയ്തു, മാനം വെളുത്തു
വാഴയില്‍ കുലകള്‍ വിരിഞ്ഞു
മതിലു കടന്ന് കിളികള്‍ വന്നു
മതിലു കയറി അണ്ണാനും വന്നു
മതിലിനുപുറത്ത് വാഴക്കുല
ഒരു സ്വപ്നമായി നിലനിന്നു

കുല പഴുത്തു നില്‍ക്കവേ
മോഹപ്പൂക്കള്‍ കൊണ്ട്
അതിലൊരു താങ്ങു നിര്‍ത്തി
തടവി തടവി പഴുത്തു നിര്‍ത്തി

ഒടുവിലൊരു തണുക്കാറ്റില്‍
കുല മറിഞ്ഞു, വാഴയൊടിഞ്ഞു
മതിലു തകര്‍ന്നു, ആ വിടവിലൂടെ
ഞാന്‍ കണ്ടതാകാഴ്ചയില്‍
ആരുമവിടെയില്ലായിരുന്നു

മതിലിനു പുറത്ത് കാടായിരുന്നു
കാട്ടില്‍ രാജവെമ്പാലകള്‍ മുട്ടയിട്ടു
വാഴക്കുലയിലെ പഴങ്ങള്‍ തിന്നാന്‍
പറന്നെത്തിയത് കഴുകനായിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px