പ്രണയിനി – ഗോപൻ അമ്പാട്ട്

Facebook
Twitter
WhatsApp
Email

സ്വയംവരപ്പന്തലിൽ സ്വപ്നരഥമേറിവരും
കണ്മയി ദമയന്തി നീ
ചിത്രലേഖതൂലിക സപ്തവർണ്ണങ്ങളിൽ വരയ്ക്കും
അനിരുദ്ധകാമുകി നീ
അഭിരാമി നീ, പ്രിയഭാമ നീ
അധരപുടങ്ങളിൽ അമൃതുമായി നിൽക്കും പ്രതിശ്രുതകാമിനി നീ

സ്വയംവരപ്പന്തലിൽ…..

മാമുനിയൊരുനാൾ മറവിയാലകറ്റിയ മോഹിനി ശകുന്തള നീ
മാനസവല്ലരി മധുരിതമാക്കിയ കാമുകി പ്രിയരാധ നീ
ശ്രീദേവി നീ, വരലക്ഷ്മി നീ,
കാനനപൊയ്കയിൽ കുളിച്ചുനനഞ്ഞുവരും അപ്സരദേവത നീ

സ്വയംവരപ്പന്തലിൽ…..

പ്രണയസ്വരങ്ങളാൽ ശൃംഗാരപദമാടും
സുന്ദരി മേനക നീ
ഹിമഗിരിനന്ദിനി അസുലഭവർണ്ണിനി ശ്രീശൈലപാർവ്വതി നീ
ശിവതീർത്ഥം നീ, ശ്രുതകീർത്തി നീ
ഹൃദയവാതായനങ്ങൾ തുറന്നു തുറന്നു വരും ഗന്ധർവ്വകന്യക നീ

സ്വയംവരപന്തലിൽ……

About The Author

Leave a Reply

Your email address will not be published. Required fields are marked *