നീറിടുന്ന മാനസവും
ഇടറുന്ന പാദങ്ങളും
അനന്തമായ കൂരിരുട്ടും
നിഷ്കളങ്കരായ ഞങ്ങളുടെ
വിലപ്പെട്ട കൂരകളും
ആരാമവും ഹൃദ്യശിഖരികളും
മധുതുളുമ്പും സൂനങ്ങളും
കളകളാരവമുതിർക്കും അരുവികളും
മനോജ്ഞമാം പ്രഭാതവും
ഉഷസ്സിന്റെ സംഗീതസാന്ദ്രതയിൽ
ഉണരുന്ന ചെറുപൈതങ്ങളും
ഇന്ന് ഇതാ നിലവിളിക്കുന്നു!
സ്വാതന്ത്ര്യം നഷ്ടപ്പെട്ട്
ഹൃദയം തകർന്ന് നിലവിളിക്കുന്നു!!
മനസ്സാക്ഷിയെ ഉത്തരം നൽകുക
നിൻ മനമിപ്പോഴും ക്രൂരമോ?
അമ്മേ,ഭാരതമേ കാണുന്നില്ലേ
നിൻ മക്കളുടെ ഈ യാതനകൾ?
കേൾക്കുന്നില്ലേ അവരുടെ രോദനങ്ങൾ?
സ്വാർത്ഥരാം മനുജന്റജീവിതസുഖത്തിനായി
ഞങ്ങൾ ബലിമൃഗങ്ങളായിടുന്നു
കാട്ടാളരാം ഭരണാധിപമ്മാർ
നിഷ്കളങ്കരാകും ഞങ്ങളെ
മേധാവിത്വത്തിനായി ഹത്യചെയ്യുന്നു
എന്തു ചെയ്യേണ്ടതെന്നറിയാതെ
എൻ മനം വിറങ്ങലിച്ച് നിലംപതിക്കുന്നു
കരയുവാനറിയാത്ത ഹൃദയവുമായി
ഞാനും ജീവഛവമാകുന്നു
കരയുവാനാകില്ലെങ്കിലും കരയുന്നു
അതിനായി വിധിക്കപ്പെട്ടവരല്ലേ ഞങ്ങൾ
പ്രകൃതി അമ്മേ ക്ഷമിക്കുക!!.
26.5.1999











