രണ്ടു ദിവസത്തെ അലച്ചിലിൻ്റെ ക്ഷീണം
കൊണ്ട് വിപിന ചന്ദ്രൻ
കിടന്നയുടനെ ഉറക്കം
പിടിച്ചു.രാത്രിയുടെ
ഏതോ യാമത്തിൽ
മൊബൈൽ അടിക്കുന്നതു കേട്ടാ
ണയാൾ ഉണർന്നത്.
ഈ സമയത്താരാണ്
വിളിക്കുന്നത്. മണി രണ്ടു മുപ്പത്തിയഞ്ച് .
എന്തെങ്കിലും അത്യാഹിതമുണ്ടാകു മ്പോഴാണ് അസമയ
ത്തുള്ള വിളി വരുന്നത്. അയാൾ മൊബൈലി
ൽ നോക്കി.ഗണേശ് മാധവനാണല്ലോ.ഇവനെന്താ ഈ പാതിരാ
കഴിഞ്ഞ നേരത്ത് ?
ഇന്നവൻ്റെ കല്യാണംകഴിഞ്ഞ ദിവസമല്ലേ? ആ കല്യാ ണത്തിരക്കിലാണല്ലോ
താൻ ക്ഷീണിച്ചുറങ്ങി
യത്.
ഹലോ, ഗണേശ്,
വിപിൻ ആശങ്കയോടെ
വിളിച്ചു. അങ്ങേത്തല
ക്കൽ നിന്നൊരു പൊI
ട്ടിക്കരച്ചിലായിരുന്നു.
ഹലോ, വിപിൻ എല്ലാം
കഴിഞ്ഞെടാ. എൻ്റെ
ജീവിതം അവസാനിച്ചു.
എടാ എൻ്റെ ശാലീന.. ..
അവൾ ….. ശാലീന
ഇന്നവൻ താലി കെട്ടിയ
പെൺകുട്ടിയാണ്.
ശാലീനക്കെന്തു പറ്റി?അവൾ …. അവൾ എന്നെ വിട്ടു പോയെടാ.
വിട്ടു പോയെന്നോ?എവിടേക്ക്? ഇനി അവൾക്കു വല്ല പ്രേമ
മോ മറ്റോ ഉണ്ടായിരുന്നോ? അവനോടൊപ്പം ഈ
രാത്രിയിൽ തന്നെ അവൾ സ്ഥലം വിട്ടു കാണുമോ?
വിപിനു മനസ്സിൽ
പെട്ടെന്നുയർന്ന സംശയം അതായിരു
ന്നു.അവൾ ആരുടെ
കൂടെ ,എവിടെ പോയെന്നാണ് നീ പറ
യുന്നത്. അവൾ ദൈ
വത്തിനൊപ്പം ,സ്വർഗ്ഗ
ത്തിലേക്കു പോയി.വി പിൻ്റെ മനസ്സിലൂടെ
ഒരു മിന്നൽ കടന്നു
പോയി. എൻ്റെ ശാലീന
മരിച്ചു പോയെടാ. നീ
എന്തൊക്കെയാണ്
ഈ പറയുന്നത്. നീ
ഉറക്കപ്പിച്ചു പറയുകയാണോ?
അല്ലാ, അല്ലാ. അവൾ
സത്യമായിട്ടും മരിച്ചു
പോയി. അവൻ അലറു കയായിരുന്നു.പരിസരം പോലും മറന്നുള്ള
അവൻ്റെ പ്രവൃത്തി
കണ്ടിട്ട് രാംദാസ് ഫോൺ പിടിച്ചു വാങ്ങി.
രാംദാസ് അവൻ്റ
അമ്മാവനാണ്.
|
ഹലോ വിപിൻ, ഞാൻരാംദാസാണ്.
അങ്കിൾ, ഗണേശെ
ന്തൊക്കെയാണ് പറയുന്നത്.ശാലീനക്ക്
എന്തു സംഭവിച്ചു. അവ
ൻ പറഞ്ഞതു സത്യ
മാണു വിപിൻ. അവൾ
മരിച്ചു.മരിച്ചെന്നോ? ഞാൻ രാത്രി എട്ടുമണിക്കു അവിടെ
നിന്നു പോരും വരെ
ഒരുകുഴപ്പമൊന്നുമില്ലായിരുന്നല്ലോ ? അവൾ നല്ല സന്തോഷത്തി ലാ യിരുന്നല്ലോ .പിന്നെ എന്തു സംഭവിച്ചു. അങ്കിൾ
ഇപ്പോളെവിടെയാണ്.
ഞാൻ മേരി മാതാ ഹോസ്പിറ്റലിലാണ്. നീ
ഒന്നു വേഗം വരാമോ?
എന്നിട്ട് എല്ലാം വിശദമായി പറയാം. ശരി അങ്കിൾ, ഞാൻ
ദേ എത്തി.അവൻ വേഗം ഡ്രസ്സു ചെയ്ത് കാറിൽ ഹോസ്പിറ്റലി ലേക്കു പോയി.
താനും, ഗണേശും കൂടിയാണ് ശാലീനയുടെ വീട്ടിൽ
പെണ്ണുകാണാൻ പോയത്. യഥാർത്ഥത്തിൽ ഇതു
തനിക്കു വന്ന ആലോ
ചനയായിരുന്നു. നാളുകൾ ചേർച്ചയുണ്ടായിരുന്നെങ്കിലും, പൊരുത്തങ്ങൾ ഒത്തിരുന്നില്ല. അങ്ങനെയാണ് താനീ
ആലോചന അവനു വേണ്ടി നടത്തിയത്. അത് ശരിയാവുകയും ചെയ്തു. അതാണ്
പെണ്ണുകാണൽ ചടങ്ങിനവൻ തന്നെയും കൂട്ടിയത്.നല്ല ഭംഗിയു
ള്ള ഇരുനില വീട് .മുന്നിലെ ലോണിൽ, പാർക്കുകളിൽ കാണുന്നതു പോലൊരു ഊഞ്ഞാൽ.ലോണിനു പുറത്തായൊരു ലവ് ബേർഡസിൻ്റെ കൂട്. എല്ലാം കൊണ്ടും മന
സ്സിനു തൃപ്തി തരുന്ന
അന്തരീക്ഷം. ഇനി
പെൺകുട്ടി മിടുക്കിയായാൽ ഞാൻ ഓ.കെ.കാറിൽ
നിന്നിറങ്ങിയപ്പോൾ
അവൻ പറഞ്ഞ വാക്കുകൾ.പേരു പോലെ തന്നെ ശാലീനയായ പെൺകുട്ടി. സി.എ.ക്ക്
റാങ്ക് ഹോൾഡറായിരുന്നു.
ഇപ്പോൾ ഗവർമെൻ്റ്
ഓഡിറ്റർ.പി.ഡബ്ളൂ ഡി യിൽ എൻജിനീയറായ അവന് ചേർന്ന
ബന്ധം.രണ്ടാളും ലോണിലെ ഊഞ്ഞാലിലിരുന്നു മനസ്സുകൾ പങ്കുവെയ്ക്കുകയാണ്
ആ സമയം ,താനും
ശാലീനയുടെ അഛനും വിശേഷങ്ങൾ പറഞ്ഞിരുന്നു. അവൾക്കൊരു അനി
യാനുള്ളത്.ശരത്. ചൈനയിൽ മെഡിസിന് ഫൈന
ൽ ഈയർ തുടങ്ങിയതേയുള്ളു. അതു കൊണ്ടവന്
കല്യാണത്തിനു വരാൻ കഴിയില്ല. അതു കൊണ്ട് വിവാഹം നീട്ടിക്കൊണ്ടു പോകാന വർക്കു താൽപര്യമില്ലെന്ന്
അദ്ദേഹത്തിൻ്റെ സം
സാരത്തിൽ നിന്നും
മനസ്സിലായി .തിരികെ
പോരുമ്പോൾ താന
വനോടത് സൂചിപ്പിച്ചു.,
അതേ, അതാണ് ശരി.
വിവാഹം ഇനി നീട്ടിവെയ്ക്കേണ്ട കാര്യമൊന്നുമില്ല.
ശാലീനയേ എത്രയും
വേഗം സ്വന്തമാക്കാനുള്ള
വ്യഗ്രത ആവാക്കുകളിലുണ്ടാ:
രുന്നു.എന്നിട്ട് ഇപ്പോൾ. താനെങ്ങിനെ അവനെ
അഭിമുഖീകരിക്കും. എന്തു പറഞ്ഞാശ്വസി
പ്പിക്കും. രാംദാസ് ഹോസ്പിറ്റലിൻ
കോറിഡോറിൽ വിപിനെ
കാത്തു നിൽക്കുകയാ
ണ്. അവൻ ഒന്ന്
വേഗമെത്തിയിരുന്നെങ്കിൽ ഇത്തിരി ആശ്വാസമായേനേ. രാംദാസോർത്തു.നല്ലതൻടേവും, മനക്കരു ത്തുമുള്ള പയ്യനാണവൻ. തനിക്കില്ലാത്തതുമതാ
ണ്.തലമുറകൾ തമ്മിലുള്ള വ്യത്യാസം.
ഗണേശ് കോറിഡോറിന്നു കോണിലുള്ള കസേരയിൽ തളർന്നിരിക്കുകയാണ്
അവനിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല.
ശാലീനയേ കാണാൻ താനും, വിപി
നും കൂടെയാണ് പോയത്. ആരും ഇഷ്ടപ്പെട്ടു പോകുന്ന
മുഖശ്രീയുള്ള പെൺ
കുട്ടി. നല്ല വിദ്യാഭ്യാസം.താൻ കാ
ണാൻ പോയ ആദ്യത്തെ പെൺകുട്ടിയായിരുന്നു അവൾ.അതായിരിക്ക ണംഅവസാനത്തേതെന്നും താൻ മോഹിച്ചിരുന്നു, ശാലീനയുടെ കാര്യവും
മറിച്ചായിരുന്നില്ല. അ
വളേ ആദ്യമായ് കാണാൻ വന്ന ചെക്കൻ താനായിരുന്നു. വിപിനു വന്ന ആലോചന ജാതക പ്രശ്നത്തിൽ
വഴി തെറ്റി തനിക്ക് വന്ന ബന്ധമാണിത്.
അതു കൊണ്ട് ദൈവമായി കുട്ടിച്ചേർത്തതാണീ
ബന്ധമെന്നാണ് രണ്ടാളും വിശ്വസിച്ചത്.
പകരം അവളുടെ കൂട്ടു
കാരി പ്രിയദയേ അവനു വേണ്ടി ആലോചിക്കാമെന്നവ
ൾ തന്നോടു പറഞ്ഞിരു
ന്നു. താനതവനോട് സൂചിപ്പിക്കുകയും ചെയ്തു.
ഇന്നലെ ഈ സമയം വീട്ടിൽ എത്ര
തിരക്കായിരുന്നു. വീട്ടിനകത്ത് ഇടയില്ലാത്തതിനാൽ
ബന്ധുക്കളിൽ പലരും
മുറ്റത്തിട്ട പന്തലിലാണ്
ഉറങ്ങിയിരുന്നത്. അവൻ വാച്ചിൽ നോക്കി. സമയം നാലു
പത്ത്.ഇന്നലെ ശാലീന യാണു തന്നെ വിളിച്ചുണർത്തിയത്.
ഇന്നെന്നല്ല ഇനിയൊരിക്കലും അവൾ തന്നെ വിളിച്ചുണർത്തു കില്ല. താൻ വിളിച്ചാൽ അവൾ ഉണരുകയുമില്ല. നെഞ്ചിൽ ആയിരം
അമ്പു കൊള്ളുന്ന വേദന.ഇരുപത്തി നാലു വയസ്സു കഴിഞ്ഞതേയുള്ളവൾക്ക്. മധുവിധു സ്വപ്ന
ങ്ങൾ പൂത്തുലയേണ്ട
മിഴികളേ മരണം
തണുത്ത കരങ്ങളാൽ
തഴുകിയുറക്കി.
വിപിൻ വരുമ്പോൾ രാംദാസ് വഴിണ്ണുമായ്
കാത്തുനിൽപ്പുണ്ടായിരുന്നു .ഗണേശിൻ്റെ
അമ്മയും, അഛനും
ഒരു മൂലയിൽ തളർന്നിരിക്കുന്നു. ശാലീനയുടെ അമ്മയും, അഛനും, ഒരു സമുദ്രം നിറയത്തക്ക മിഴിനീർ പൊഴിച്ചിരിക്കും. അവനേക്കണ്ടതും രാംദാസ് കാറിന്നരികിലേക്കു വന്നു. എന്താ അങ്കിൾ, എന്താ സംഭവിച്ചത്. ഞാൻ അവിടെ നിന്നു പോന്നതിനു ശേഷം എന്താന്നുണ്ടായത്.
എന്തു പറയാനാണ് ?ഞങ്ങളുടെ അമ്മയുടെ, ഗണേശിൻ്റെ മുത്തശ്ശി
യുടെ അന്ധവിശ്വാസ
വും, പിടിവാശിയും. സർപ്പക്കാവും, പൂജയുമൊക്കെയുള്ള ഒരു പുരാതന തറവാടാണ് ഞങ്ങളുടേതെന്ന് നിന
ക്കറിയാമല്ലോ?അവിടെ വിവാഹം കഴിച്ചു കൊണ്ടുവരുന്ന
പെൺകുട്ടികൾ സർപ്പക്കാവിൽ നാഗരാജാവിനു വിളക്കു വെച്ചിട്ടേ മണിയറയിൽ കയറാ
വൂ എന്നൊരു കീഴ് വഴക്കം തറവാട്ടിൽ
നിലവിലുണ്ട്.തലമുറകളായി കൈമാറുന്ന
ആചാരം .അതിനെ
ലംഘിച്ചത് ഞാൻ മാത്രമായിരുന്നു.
സുമിത്രയുടെ കൈ പിടിച്ച താൻ നാഗത്തറ
യിൽ വിളക്കു വെക്കാൻ അവളെ
അയച്ചില്ല.അതിൻ്റെ
ദോഷം കൊണ്ടാണത്രെ പത്തുകൊല്ലത്തോളം
ഞങ്ങൾക്കു കുട്ടികളുണ്ടായില്ല.ചികിത്സക്കു ശേഷം ഉണ്ടായ മോൻ ബുദ്ധി
മാന്ദ്യമുള്ള കുട്ടിയായിരുന്നു.അവൻ പാമ്പുകടിയേറ്റാണ് മരിച്ചത്. ഇതൊക്കെ കണ്ടപ്പോൾ എനിക്കും
അമ്മയുടെ വാക്കുകളിൽ വിശ്വാസം തോന്നി. അത്തരം അനുഭവം ഗണേശിനുണ്ടാവരുതെന്നു കരുതിയാണ്
ഞാൻ ഒന്നും എതിർ
ക്കാതിരുന്നത്.
അതാണിപ്പോൾ
സർവനാശത്തിൽ കലാശിച്ചത്.
രാത്രി ഒൻപതു മണി കഴിഞ്ഞാണ്
ശാലീന കളിച്ചീറ നോ
ടെസർപ്പക്കാവിൽ വിളക്കു വെയ്ക്കാൻ
പോയത്.കൂടെ ഗണേശുമുണ്ടായിരുന്നു. വിളക്കു വെച്ചു തിരിഞ്ഞു നടന്ന ശാലീന തറയിൽ
കരിയിലക്കിടയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി .വേദനയേറ്റ പാ
മ്പ് പ്രതികാര ബുദ്ധിയോടെ അവളുടെ രണ്ടു കാൽ വണ്ണയിലും ആഞ്ഞു കൊത്തി.അവളുടെ നിലവിളി കേട്ടവൻ ഓടിച്ചെന്നപ്പോഴേക്കും
ആ കരിമൂർഖൻ ഇഴഞ്ഞു പോയിരുന്നു.
പന്തലഴിക്കാനെത്തിയ
വരെല്ലാവരും ചേർന്ന്
ബോധരഹിതയായ
അവളേ ഉടനേ തന്നെ
ഈ ഹോസ്പിറ്റലിൽ
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്ധവിശ്വാസത്തിന്നിരുളിൽ ജീവിതം നഷ്ടപ്പെട്ടത് നിഷ്കളങ്കയായ ശാലീനക്കും, അവളെ സ്നേഹിച്ചു കൊതി തീരാത്ത ഗണേശിനും.
എല്ലാവരും അമ്മയേ
മനസ്സുരുകി ശപിച്ചപ്പോഴും ,അമ്മമ്മയേ അവൻ ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല.
വിപിൻ മെല്ലെ ഗണേശിന്നടുത്തു ചെന്നു. തോളിൽ തൊട്ടപ്പോൾ അവൻ
മുഖമുയർത്തി. പിന്നെ ഒരു പൊട്ടിക്കരച്ചി ലായിരുന്നു. എൻ്റെ
ശാലീന, അവൾ പോയെടാ. വീട്ടുകാരി യാകേണ്ടവൾ, ഒരു വിരുന്നുകാരിയേപ്പോലെ വന്നു മടങ്ങിപ്പോയി. നീ എനിക്കു കാണിച്ചു തന്ന മണിമുത്തായിരുന്നു അവൾ.അവളെ കണ്ടു പോലും കൊതി തീർന്നില്ലെനിക്ക്.ആ
സർപ്പക്കാവിൽ വെച്ച് എന്നെയും തീർക്കാമാ
യി രു ന്നില്ലേ ആ പാമ്പിന്.ഇതെൻ്റെ വിധി. നീ എനിക്കവളെ കാട്ടിത്തരേണ്ടിയില്ലാ
യിരുന്നു വിപിൻ. അതു കേട്ടപ്പോൾ വിപിനും
സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ഈശ്വര കൽപ്പന ആർക്കും മാറ്റാൻ
കഴിയുകയില്ല, എങ്കിലും താനുമിതിനൊരു നിമിത്തമായല്ലോ.
ഐ. സി. യു.വിൽ
നിന്ന് ബോഡി പുറത്തേക്കു കൊണ്ടു വന്നു. വെളുത്തു തുടുത്തിരുന്ന അവളുടെ ശരീരം
നീലച്ച്, നിശ്ചലമായി….. പിന്നെ അവിടെയൊരു കണ്ണീർക്കടലാ യിരുന്നു. മധുരമുള്ള വിവാഹ സ്വപ്നങ്ങളുമായി തലേന്നാൾ വലതുകാൽ വെച്ചു കയറിയ വീട്ടിലേക്ക്, ആ കല്യാണപ്പന്ത ലിലേക്കവളുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നു.
വലതുകാൽ വെച്ചു കയറിയപ്പോൾ കയ്യിൽ
മുറുകെ പിടിച്ചു നിലവിളക്ക് അവളുടെ
നിർജ്ജീവ ശരീരത്തിന്നു കാവലായ് തലക്കൽ
കത്തി നിൽക്കുന്നു.
പ്രിയപ്പെട്ടവർ ഓരോരുത്തരായി
ചുംബനപ്പൂക്കൾ കൊ
ണ്ട് ശാലീനക്കു മാല ചാർത്തി.
മണിയറ കാണാത്ത ആ മണവാട്ടിപ്പെണ്ണി
ൻ്റെ സീമന്തരേഖയിലെ
മാഞ്ഞു പോയ കുങ്കുമത്തിൽ വീണ്ടും
ഒരിക്കൽക്കൂടി ഗണേശൻ കുങ്കുമം
ചാർത്തി. നെറ്റിത്തടത്തിൽ പ്രേമത്തോടെ അന്ത്യ
ചുംബനം ചാർത്തിയപ്പോൾ പ്രകൃതിയുടെ ദുഖം
പോലും നേർത്ത മഴയായ് പെയ്തിറങ്ങി.
.
About The Author
No related posts.