ജീവിതം ഇന്നൊരു മിഥ്യ യായ് മാറുന്നു
ജീവിച്ചു തീരാത്ത സ്വപ്ന ലോകം
അമ്മതൻ മാറിൽ കിടന്നു മയങ്ങിയും
അമ്മിഞ്ഞപ്പാല് കുടിച്ച കാലം
മുട്ടിലിഴഞ്ഞു വലിഞ്ഞു നടന്നതും
മുറ്റത്ത് ഓടി കളിച്ച കാലം
അച്ഛന്റെ കയ്യിൽ പിടിച്ചു നടന്നതും
അത്തപ്പൂ ഓണത്തിനിട്ട കാലം
മാവിന്റെ കൊമ്പിലങ്ങൂ ഞ്ഞാല് കെട്ടിയും
മാങ്ങാ എറിഞ്ഞു പറിച്ച കാലം
കൂട്ടിൻ സഖികളായ് ചേർന്നു നടന്നതും
കൂട്ടുകാർ കൂടി കളിച്ച കാലം
കോരി ചൊരിയും മഴനനഞ്ഞോടിയും
സ്കൂളിൽ പഠിക്കുവാൻ പോയ കാലം
സാറിന്റെ കയ്യിലെ ചൂരൽ വടിയുടെ
ചൂടറിഞ്ഞോടി നടന്ന കാലം
നന്മതൻ പാഠങ്ങളൊക്കെ പഠിച്ചതും
നന്മതൻ വാക്കുകൾ കേട്ട കാലം
തേനൂറും സ്വപ്‌നങ്ങൾ മോഹങ്ങളായങ്ങു
തേൻ മഴയായിന്നു പെയ്തിടുമ്പോൾ
ആർക്കും അവകാശം ഇല്ലാത്ത ലോകത്ത്
ആരോ വിളിയ്ക്കുന്നു യാത്ര പോവാൻ
തീരാത്ത ലോകത്ത് യാത്ര പോവാൻ











