പുലരിത്തളികയിൽ പൊൻവെയിൽ കൊണ്ടുവരും പകലിൻദേവന് പടിപൂജ…
ഉഷസ്സിൻ ചിറകിൽ ഉദയവുമായ് വരും
ഉലകിൻ നാഥന് ഉഷപ്പൂജ…ഉഷപ്പൂജ…
പുതുമലരിൻ പുലരികളേ,
കതിരണിയും കനവുകളേ…..
മനസ്സുകളിൽ മധുരവുമായ് പുലികളിതൻ മധുരരവം
പുലരിത്താലത്തിൽ…….
പ്രപഞ്ചശില്പി പാരിനു നൽകിയ പ്രകാശനയനത്തിൻ പ്രഭയിൽ
പ്രത്യുഷനിദ്രയിൽ നിന്നുമുണർന്നു സരസിജമുകുളങ്ങൾ
പുലരിത്താലത്തിൽ…….
തൂമണവും പാർവ്വണവും
തൊടിനിറയും തുമ്പകളും
പുഴതഴുകും പടവുകളും
പൂക്കണിയായ് പൂമുഖവും
പുലരിത്താലത്തിൽ…….
മാബലിയൊരുനാൾ
മനസ്സറിഞ്ഞരുളിയ
മാമലനാടിൻ മിഴിനീരിൽ
പനിനീർതൂകാൻ ആവണിനാളിൻ
പതിവായെത്തും തിരുമേനി
പൂവടയും പൂവിളിയും
തളിരിലയിൽ പായസവും
ആതിരയും അവൽ മലരും
പുതുമലരിൻ പൂക്കളവും
പുലരിത്താലത്തിൽ…..
About The Author
No related posts.