ഡല്‍ഹി ബത്ര ആശുപത്രിയില്‍ 8 കോവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. ഗാസ്ട്രോ വിഭാഗം മേധാവി ഡോ.ആര്‍.കെ.ഹിമാതാനി ഉള്‍പ്പെടെയാണ് മരിച്ചത്. ഡല്‍ഹിയില്‍ ഉടന്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഓക്സിജന്‍ എത്തിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്.













