അസ്തമനത്തിൻ
മായാജ്വാലയിൽ
ആകാശത്താളിലുണരും
സമ്മോഹനവർണകാന്തി
സന്ധ്യാ ഭൈരവി മൂളും
കാറ്റ് രാപ്പൂക്കളെ മുത്തി
യുണർത്തുമ്പോൾ..
സ്വർഗ്ഗചാരുതയുണരു
മിന്ദ്രിയ ലാളനകളിൽ
സ്വച്ഛസ്വരലയമേളന
മൊരുങ്ങും മാന്ത്രിക
യാമത്തിൽ
ദേവതെ തളിരംഗുലി
തൊടുമ്പോൾ
പ്രണയം കവിതയാവുന്നു
തേൻകുഴമ്പ് പോൽ
നിൻ നിശ്വാസ സുഗന്ധം
എന്നെ ലഹരിപിടിപ്പിക്കുന്നു
നിന്നഞ്ജന മിഴിയിൽ
തെളിയുമാത്മശോഭ..
പ്രിയേ
ഏത് പൂവിൻ വരപ്രസാദമീ
പവിഴാധരശോണം..
ഈയപൂർവ പുഷ്പരാഗം
നുകരാനെന്നെ മാടിവിളിക്കൂ നീ
അനഘസങ്കൽപരാവിൽ
കാലമസ്പന്ദമായ് നിൽക്കെ
അസുലഭമദന വനിയിൽ
നിന്നിലഗ്നിയായ് പടരാൻ
എന്നെ മാടിവിളിക്കൂ നീ..
About The Author
No related posts.