LIMA WORLD LIBRARY

കോവിഡ് ബാധ; ബോളിവുഡ് നടന്‍ ബിക്രംജീത്ത് അന്തരിച്ചു

ബോളിവുഡ് സിനിമകളിലും ടിവി ഷോകളിലും ശ്രദ്ധേയനായ നടന്‍ ബിക്രംജീത്ത് അന്തരിച്ചു. കൊവിഡ് മൂലമാണ് മരണം. 52 വയസ്സായിരുന്നു.

ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് നിരവധിപേരാണ് ബിക്രംജീത്തിന് അനുശോചനം അറിയിച്ചത്. ‘കൊവിഡ് മൂലം മേജര്‍ ബിക്രംജീത്ത് അന്തരിച്ചെന്ന വാര്‍ത്ത വലിയ ദുഃഖം ഉളവാക്കി. ഒരുപാട് സിനിമകളിലും സീരിയലുകളിലും വേഷങ്ങള്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും അനുശോചനം അറിയിക്കുന്നു’,എന്നാണ് സംവിധയകാന്‍ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.

സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് 3’, ‘പ്രേം രത്തന്‍ ധന്‍ പായോ’, ‘2 സ്റ്റേറ്റ്സ്’ തുടങ്ങിയ സിനിമകളില്‍ തന്റെ അഭിനയ മികവ് തെളിയിച്ചു.

റാണ ദഗുബട്ടി, അതുല്‍ കുല്‍ക്കര്‍ണി, തപ്‌സി പന്നു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദി ഗാസി അറ്റാക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px