മൗനം പെറ്റുപെരുകുന്നു;
വേലിപ്പത്തലുകൾ തളിർത്ത്
ആകാശത്തിനും അതിരാകുന്നു.
ഭൂമിയെ വീതം വെയ്ക്കുന്നു;
വീതഭൂമിയിലിരുന്നു ഞാൻ
വേലിപ്പൂക്കളെ നോക്കി ചിരിക്കുന്നു.
‘ഈ ചിരിയെന്തേ ഈ വേലിയ്ക്കപ്പുറം
കൊടുക്കാഞ്ഞൂ’ യെന്നൊരു വേലിപ്പൂ;
‘എങ്കിൽ, നിങ്ങളോടു ചിരിക്കാൻ
നിങ്ങളുണ്ടാകുമായിരുന്നോ’ യെന്നു ഞാൻ.
വേലിപ്പൂക്കളൊന്നടങ്കം പൊട്ടിച്ചിരിക്കുന്നു;
ഒപ്പം, ഞാനും എന്റെ മൗനവും!
*******************************
സതീഷ് കളത്തിൽ.
കളത്തിൽ (H),
കോമളാലയം,
ശങ്കരയ്യ റോഡ്,
പി.ഓ. പൂത്തോൾ,
തൃശ്ശൂർ- 680 004
9446 761 243, 7012 490551
About The Author
No related posts.