പുതിയ ആകാശം, പുതിയ ഭൂമി – ജയൻ വർഗീസ്

Facebook
Twitter
WhatsApp
Email

അമ്മ സിംഹങ്ങളേ പാല് ചുരത്തുമോ

ഞങ്ങൾ നിസ്സാരരാ മാടിൻ കുരുന്നുകൾ .

മുന്നിൽ വന്നാൽ കൊന്നു തിന്നുവാനാണ് നിൻ

ജന്മ  നിയോഗം പ്രുകൃതിയിലെങ്കിലും ,

കൊന്ന്‌ കോല വിളിച്ചർക്കുവാണെങ്കി

ലെന്തിനീ സ്നേഹ പ്രപഞ്ചം രചിച്ചു നീ ?

എന്നൊരു ചോദ്യം നിഗൂഢ നിരാമയ നെഞ്ചിൽ

എറിഞ്ഞു കൊടുക്കുവാനാകണം !

വേട്ട മൃഗങ്ങളെ ശ്രേഷ്ടരായെണ്ണുന്ന

തീട്ടൂരം ദൈവീക കല്പനയാകുമോ?

കൂട്ടുകാരാണ് നാം ഇന്നുമുതൽ പ്രേമം

മീട്ടും പ്രപഞ്ച വിലോലമാം തന്ത്രികൾ !

എന്നിലെ പിഞ്ചിളം മാംസം ഭുജിച്ചിട്ട്

നിന്റെ കുഞ്ഞുങ്ങൾ പുലരുമാറാകണം

എന്ന് പറഞ്ഞത് ദൈവമാണെങ്കിലാ

കള്ള ദൈവത്തിനെ ദൂരേക്കെറിയണം !

ഇന്ന് മുതൽ നമ്മളൊന്ന് കരുതലാം

കുഞ്ഞു നാളങ്ങളാം മൺ ചിരാതുക്കളായ്

എങ്ങും കരയുന്ന കൺതട ക്കണ്ണുനീ 

രെല്ലാം തുടച്ച് തിരുത്തണം നമ്മളായ് !

നിന്റെ നിശബ്ദമാം നോവുകൾ നെഞ്ചിലെ

കുഞ്ഞു കിളിയായ് പിടയുമ്പോൾ ഞാനെന്ന

ജന്മ സാഫല്യം സ്വസ്വർഗ്ഗത്തിലെത്തുവാ –

നിന്നീ പ്രപഞ്ച കഷണമായ് ജീവിതം !

സ്നേഹം – മുതൽ മുടക്കില്ലാത്ത സ്നേഹമായ്

യേശുവിൻ ചിന്തയെ  മാറ്റി മറിച്ചവർ

കള്ള മതങ്ങളായ് ‌ദൈവത്തെ വിൽക്കുന്നു

പള്ളികൾ വേണ്ട ; ‘ കരുതൽ ’ ആണാ വിളി !

About The Author

Leave a Reply

Your email address will not be published. Required fields are marked *