പ്രണയഗീതം – സിസ്റ്റർ ഉഷാ ജോർജ്

Facebook
Twitter
WhatsApp
Email

കവിത :
🍃
എന്നെ ഞാനാക്കിയ
എന്റെ പുണ്യരാജ്യമേ
സ്നേഹിക്കുന്നു നിന്നെ
അതിലുപരി🍃
പ്രാണനെ പ്രണയിച്ചിടുന്നു.
വീണയുടെ നാദം പോലെ
*ഉബ്രിയയുടെ മലമുകളിലൂടെ,
താഴ് വാരങ്ങളിലൂടെ
ഓടി ഓടി അടുത്ത്🍃
എത്തുവാൻ ആകില്ലെങ്കിലും
ഇറ്റലിയുടെ ഹൃദയ
നഗരമായ സുന്ദരിയായ
പച്ച പുതച്ചു നിൽക്കുന്ന
*ഉബ്രിയ എന്ന മനോഹരി
ഈ ഹൃദയ തട്ടിൽ🍃
കേരളമെന്ന പറുദീസയിലെ
ഒരു ആമ്പൽ പൂവിനോടായി
അതിയായ മോഹം🍃
പല കാരണങ്ങളാൽ
നീ അരുത് എന്ന്
പറയുമെൻങ്കിലും
ഞാനും,🍃
ബോധവതിയാണെങ്കിലും
ആമ്പൽ പൂവേ നിന്നെ
ഗാഢമായി പ്രണയിച്ചോട്ടെ!
എനിക്കായി മാത്രമാണോ
രാത്രിയിൽ വിരിയുന്നത്
എന്റെ പകുതി പകലുകൾക്ക്,
എന്റെ പകുതി നിശകൾക്കും
നീ സുഗന്ധമായി
കാവലായി🍃
കൂട്ടുകൂടുകയാണോ പൊൻമലരേ നീ!?
ആമ്പൽ പൂവുകളിൽ
അതിവെണ്മയാർന്നവളേ
കേരളത്തിലെ
ആ താഴ് വാരത്തിലെ🍃
മനോഹരിയായ പൂവേ
നിന്നെ ഞാൻ സ്നേഹിച്ചോട്ടെ!
ഒലിവിൻ തോപ്പുകളിലെ
ഒലിവിൻ കുലപോലെയാണ്
മുന്തിരി തോപ്പുകൾക്കിടയിലേ
മുന്തിരി പോലെയാണ് നീ
നിൻ ചങ്ങാതിമാരുടെ ചാരെ!
എന്റെ പ്രിയ പൂവേ
കൂടട്ടയോ🍃
ഞാനും നിന്റെ കൂടെ.🍃
🍃

About The Author

Leave a Reply

Your email address will not be published. Required fields are marked *