LIMA WORLD LIBRARY

ഗാന്ധിജി – സുമ രാധാകൃഷ്ണൻ

കവിത
========

ആരാണ്? ഗാന്ധിയെൻ ആത്മാവിനുള്ളിൽ അടിപതറാത്തൊരു ആദർശശാലിതൻ പേരാണ് ഗാന്ധി

അഴകാർന്ന ചിത്രത്തിനുള്ളിൽ വിരിയുന്ന ദൃഢഗാത്ര രൂപത്തിൻ പേരാണ് ഗാന്ധി

ചരിത്രം കുറിക്കുന്ന
ചരിത്രം സ്മരിക്കുന്ന ചിന്തയ്ക്കതീത
പ്രതിഭയാം ഗാന്ധിയെ

വടിയൂന്നി ചിരിയോടെ വിജയം വരിച്ചൊരു വഴികാട്ടി വാക്കിലെ പൊരുളാണ് ഗാന്ധി

സ്വയമെരിഞ്ഞു ജീവന്റെ ബലിതർപ്പണത്താൽ പുതിയൊരു ലോകത്തിൻ ഉണർവാണ് ഗാന്ധി

സ്മരിക്കുന്നു ഞാനും
ജയ് ജയ് പിതാവിനെ സ്മരണയ്ക്കു മുന്നിലെൻ ആത്മപ്രണാമം

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px