ഒരു വർഷ ത്തിലേറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന
ആ വലിയ ഗേറ്റ് വേ മലർക്കെ തുറന്നപ്പോൾ ഞങ്ങൾ ആദ്യമൊന്ന് പകച്ചു….
രണ്ടടിയോളം പൊക്കത്തിൽ പുല്ലും കാട്ടുവള്ളിയുമൊക്കെയായി കിലോമീറ്ററുകളോളം കാട് പിടിച്ച് കിടക്കുന്ന നിബിഡമായ വനം….!
പത്തനംതിട്ട കോന്നിയിലെ ഹരിതഗിരിയാണ് രംഗം
വഴിപോലുമില്ലാത്ത ഈ കൊടും കാട്ടിലേക്ക് പുതുതായി വഴി വെട്ടിത്തെളിച്ചുവേണം മുന്നോട്ടു നീങ്ങുവാൻ!
എന്തുചെയ്യുമെന്നറിയാതെ ഏവരും പകച്ചു നിൽക്കുമ്പോൾ ആത്മവിശ്വാസം പകർന്ന് കാടിന്റെ ഉടമയായ കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ
ആ വാക്കുകൾ ഞങ്ങൾ കേട്ടത്… “നമ്മൾ പ്രകൃതിയെ അറിയുവാൻ വന്നവരാണ് അതിന്റെ സംരക്ഷകരാണ്, അതുകൊണ്ട് ഒന്നും പേടിക്കാനില്ല ഒരു ഉറുമ്പ് പോലും നമ്മളെ കടിക്കൂല്ല “. എവിടെ നിന്നോ ഒരു വലിയ ധൈര്യം കിട്ടിയപോലെ…
“Rise Up “എന്ന പരിസ്ഥിതി കൂട്ടായ്മയിലെ ഗവേഷണ, നിയമ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഞങ്ങൾ ഇരുപതോളം പേർ.. പലർക്കും സാധാരണ ചെരുപ്പ് മാത്രം…
ഷൂ ധരിച്ചിരുന്ന ശിലാ സന്തോഷ് മുന്നിൽ നടന്നുകൊണ്ട് വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റിയും കാടുകൾ വെട്ടിത്തെളിച്ചും ഞങ്ങളെ നയിച്ചു….
ഉരുളൻ കല്ലുകളും കുത്തനെ യുള്ള പാറക്കെട്ടുകളും റബർ വെട്ടിമാറ്റിയ വലിയ കുഴികളും.
പയർ വള്ളികളും പുല്ലും വളർന്ന് നിൽക്കുന്നതിനാൽ പലപ്പോഴും ഈ കുഴികൾ കാണാൻ കഴിയില്ലായിരുന്നു….
ഈ കുഴികളിൽ നിന്നും ചിലരെയൊക്കെ മറ്റുള്ളവർ കൈ പിടിച്ച് കര കയറ്റുന്നത് കാണാമായിരുന്നു. സായന്തനത്തിലെ നേരിയ ചൂടുള്ള വെയിലും ചാറ്റൽ മഴയും യാത്രയുടെ മതിപ്പും സന്തോഷവും വർധിപ്പിച്ചതോടൊപ്പം മനസിന് കുളിർമയും ഏകികൊണ്ടിരുന്നു…..
വള്ളികൾ കാലിൽ കുരുങ്ങി പലരും വീണു സന്തോഷത്തോടെ…..
.മുള്ളുകൾ നിറഞ്ഞ വള്ളിപ്പടർപ്പുകൾ കൂടെ കൂടെ ഞങ്ങൾക്കെല്ലാം ചെറിയ നോവുകൾ തന്നുകൊണ്ടിരുന്നു.ആ മുറിവുകൾ, അതിന്റെ നീറ്റലുകൾ
കൂടുതൽ അറിഞ്ഞത് പിറ്റേന്ന് ബാത്ത് റൂമിൽ വെച്ചാണ്…..
യാത്രയിൽ ഉടനീളം സംഘാ ം
ഗങ്ങൾ മുന്നിൽ കാണുന്ന ഓരോ മരത്തേക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും അറിയാവുന്ന അറിവുകൾ പങ്കുവെച്ചുകൊണ്ടിരുന്നു….
ഓരോ ഔഷധ ചെടികൾ കാണുമ്പോഴും അതിന്റെ സർവ്വ പ്രത്യേകതകളും ഔഷധ ഗുണങ്ങളും വിവരിക്കാൻ ഔഷധ ചെടികളുടെ കൂട്ടുകാരൻ ശിലാ സന്തോഷിന് വലിയ താല്പര്യം ആയിരുന്നു….
കാരണം അഞ്ചാറു വർഷങ്ങൾക്കു മുൻപ് റബർ മാത്രം ഉണ്ടായിരുന്ന ഏക്കർ കണക്കിന് വരുന്ന ഈ വസ്തുവിൽ ഔഷധ ചെടികൾ ഉൾപ്പെടെ ഉള്ള മരങ്ങളെല്ലാം വെച്ചു പിടിപ്പിച്ചത് ശില യുടെ നേതൃത്വത്തിൽ ആയിരുന്നു….
കിലോമീറ്ററുകളോളം കുന്നും മലയും കാടും കടന്ന് വനത്തിന്റെ അങ്ങേ അറ്റത്ത് എത്തിയ വേളയിൽ പുതിയ തരം ചെടികളെയും സസ്യങ്ങളെയും സസൂക്ഷ്മം ശ്രദ്ധിച്ച ഒരാൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു…
എറണാകുളം ജില്ലയിൽ വീടിനു ചുറ്റും കാടു വച്ചു പിടിപ്പിച്ച ശ്രീ മനോജ് എടവനക്കാട് . ഇലെക്ട്രിക്കൽ എഞ്ചിനീയർ ആയിരുന്ന മനോജ് ആ ജോലി രാജി വെച്ചു കൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഇറങ്ങി തിരിച്ചത്… ഒന്നര ഏക്കറോളം വരുന്ന തന്റെ ഭൂമിയിൽ, വീടിനു ചുറ്റും അനേകായിരം വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ചാണ് അദ്ദേഹം തന്റെ പരിസ്ഥിതി സ്നേഹം വെളിവാക്കുന്നത്…..
യാത്രയിൽ ഉടനീളം പ്രകൃതി രാമണീയമായ ഈ ഭൂമിയുടെ കഥ പറയുവാൻ ജിതേഷ് ജിക്ക് നൂറു നാവായിരുന്നു… നിറയെ റബർ മരങ്ങൾ നിറഞ്ഞിരുന്ന ഈ ഭൂമി സ്വന്തമാക്കുവാൻ പാറ മാഫി
യകൾ വട്ടമിട്ട് പറന്നിരുന്ന കഥ കേട്ട് എല്ലാവരും ഒരു നിമിഷം തരിച്ചു നിന്നു. 15 കോടി രൂപയാണ് അവർ ഇതിന് വിലയിട്ടത്…
മോഹവില പറഞ്ഞിട്ടും പാറമല വിൽക്കാതെ , സാമ്പത്തിക ലാഭങ്ങൾ തെല്ലുമേ പ്രതീക്ഷിക്കാതെ കാടുവളർത്താനിറങ്ങി
ത്തിരിച്ച ജിതേഷ്ജിയെ തളർത്താനായിരുന്നു പലരുടെയും തീവ്രശ്രമം.
പാറമാഫിയക്കാരുടെയും അവരുടെ ഇടനിലക്കാരുടെയും കുതന്ത്രങ്ങളൊന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല. ജിതേഷ്ജിയുടെ മുടിയും താടിയും പോലെ കോന്നി ഹരിതഗിരിയിലെ കാടും തഴച്ചുവളർന്നു.
ഇത് വിൽക്കാത്തതിന്റെ പേരിൽ ജിതേഷ്ജിയുടെ വേണ്ടപ്പെട്ടവർ പലരും ഇപ്പോഴും ശത്രു പക്ഷത്താണ്… പലവിധ സമ്മർദ്ദ
ങ്ങൾ ഉണ്ടായിട്ട് പോലും അല്പം പോലും ചാഞ്ചാട്ടം ആ വലിയ മനസിന് ഉണ്ടായില്ല….
തന്റെ വരുമാനങ്ങളും സമ്പാദ്യങ്ങളും ഈ
കാടുവളർത്തൽ സപര്യയ്ക്കായി ചെലവഴിച്ചാണു
അദ്ദേഹം തന്നെ എതിർത്തവർക്ക് മധുരമായ
മറുപടി പറഞ്ഞത്….
ആയിരക്കണക്കിന് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചതിനും
ഒരാൾ പൊക്കത്തിൽ കരിങ്കല്ലിൽ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിനും അതിന്റെ സംരക്ഷണത്തിനുമായി ചെലവായ തുക കേട്ട് ഞങ്ങളുടെ ഉള്ളൊന്നു ഞെട്ടി…. ആ ഭൂമിയിൽ നിന്നും കാൽക്കാശ്
വരുമാനവും ഇങ്ങോട്ട് കിട്ടാതിരുന്നിട്ടും വീണ്ടും വീണ്ടും തന്റെ സമ്പാദ്യം അങ്ങോട്ട് ചിലവാക്കി
വരും തലമുറയ്ക്ക് ശുദ്ധവായുവും സുഖശീതളിമയും പ്രദാനം ചെയ്യുന്ന
നല്ല നാളെക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ കരുതൽ..ആ വലിയ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.,..
ഈ സുന്ദര ഹരിതഭൂമി യിൽ
പാരിസ്ഥിതിക തത്വചിന്തകൻ എന്ന നിലയിൽ
വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ജിതേഷ്ജി എന്ന വേഗവരയൻപുലി
വെച്ചു പുലർത്തുന്നത്. ആ സ്വപ്നങ്ങൾ അദേഹത്തിന്റെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ളതാണെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അവിടെ നിങ്ങൾക്ക് തെറ്റി…….
അദേഹത്തിന്റെ സ്വപ്നങ്ങൾ
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമാക്കാൻ വേണ്ടിയുള്ള പ്രയത്നമാണു!
ഓക്സിജൻ സിലിണ്ടറുമായി സദാ സഞ്ചരിക്കുന്ന മനുഷ്യൻ അദ്ദേഹത്തിന്റെ കാർട്ടൂണിലെ കഥാ പാത്രം മാത്രമല്ല. പ്രാണവായുവിനു പഞ്ഞമുണ്ടാകുന്ന കെട്ടകാലത്തെക്കുള്ള ദിശാസൂചി കൂടിയാണു.
ഇക്കോ ഫ്രണ്ട്ലിയായ, പാരിസ്ഥിതിക തത്വചിന്തയിലൂന്നിയ
വിവിധങ്ങളായ പദ്ധതികളാണ് അദേഹത്തിന്റെ മനസ് നിറയെ…
ജൈവ വൈവിദ്ധ്യ പഠന കേന്ദ്രം..
വന വിജ്ഞാ
ൻ കേന്ദ്രം….
ഔഷധ സസ്യങ്ങളുടെ വൈവിദ്ധ്യം
ഫലവൃക്ഷതോട്ടങ്ങൾ…
ബട്ടർഫ്ലൈ ഗാർഡൻ….
കുട്ടിവനങ്ങൾ…..
ഔഷധ-മൺ വീടുകൾ…..
സാഹസിക പർവ്വതാരോഹണയാത്രകൾ…. തുടങ്ങി
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ
പാരിസ്ഥിതീക അവബോധം ഉണ്ടാക്കി വരുംതലമുറയെ പ്രകൃതിയോട് കൂടുതൽ അടുപ്പിച്ച് അതിന്റെ സംരക്ഷകരാക്കുക.,.
വാക്കുകളിലല്ല… പ്രവർത്തിയിലാണ്….
ജിതേഷ് ജിയുടെ പരിസ്ഥിതി സ്നേഹം…..
ഇക്കോസഫി ദർശ്ശനം …
ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്….













