LIMA WORLD LIBRARY

വയലാറെന്നൊരു നാമം – ബിജു കൈവേലി

വയലാറെന്നൊരു നാമം
നമ്മുടെ മലയാളത്തിന്നഭി
മാനം
ആ തൂലികയിൽ നിന്നുതിർ
ന്നു വീണു
മമ നാടിൻ സുന്ദര കാവ്യങ്ങൾ ….
മാതൃ പുണ്യമതല്ലോ നമ്മുടെ
മലയാളത്തിൻ പെരുമകളെ
എന്നും വാഴ്ത്തിയ കവി തൻ
ഭാഷകൾ
നിറഞ്ഞതാണീ മമ നാട്
വയലാറെന്നൊരു ഇതിഹാസം
എഴുതീ മാനവഹൃദയത്തിൽ
മറന്നിടില്ലാ മാനവഹൃദയം
എന്നും വാഴ്ത്തിയ നാമം
വയലാറ്
വയലാറെന്നൊരു ഗ്രാമത്തിൽ
ജ്വലിച്ചു നിൽപ്പൂ ഹൃദയത്തിൽ
വിടർന്ന പൂവായ് സമൃതികളി
ലെന്നും
തെളിഞ്ഞിടും പ്രിയ വയലാറ്
………………………………………..:
വയലാർ ….. മലയാളത്തിൻ്റെ
ഓരോ ഹൃദയവും കാത്ത് സൂ
ക്ഷിച്ച ഇതിഹാസം …….

വരികൾ. ബിജു കൈവേലി

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px