റിട്ടയേർഡ് തഹ സിൽദാർ ബാല ചന്ദ്രൻ നായരുടേ യും,ഗവർമെൻ്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സായി
റിട്ടയർ ചെയ്ത
രാധാമണിയമ്മയുടേയും വിവാഹമാ
ണിന്ന്. ഒന്നു കൂടി
തെളിച്ചു പറഞ്ഞാൽ ബാലചന്ദ്രൻ്റെ രണ്ടാം വിവാഹവും,
രാധാമണിയുടെ ആദ്യ വിവാഹവുമാണ് ഈ തുലാം എട്ടാം തീയ്യതി നടക്കുന്നത്. നാൽപ്പതു കൊല്ലം
മുൻപുള്ള തുലാം എട്ടായിരുന്നെങ്കിൽ
രണ്ടു പേരുടേയും
ആദ്യ വിവാഹമായി
രുന്നേനേ. പക്ഷേ ,
അന്നതു നടന്നില്ല.
അന്നു മുടങ്ങിയ ആ ചടങ്ങ്
നാലു പതിറ്റാണ്ടു കഴിഞ്ഞ് അതേ
തീയ്യതിയിൽ ഇന്നു
നടക്കുന്നു. അന്ന് ജീവിച്ചിരുന്ന പലരും
ഇന്നില്ല. അന്ന് ഇല്ലാതിരുന്ന പലരും ഇന്നീ
ചടങ്ങിനു സാക്ഷിയാകുന്നു.
മാധവൻ നായരും, ജനാർദ്ദ നൻ നായരും ഒന്നിച്ച് മിലിറ്ററിയിൽ ജോലിക്കു കയറിയവരാണ്. ട്രെയിനിംഗ് പീരിയഡിലെ സൗഹൃദം അവർക്കിടയിൽ ഒരു ആത്മീയ ബന്ധമുണ്ടാക്കി.
ജനാർദ്ദനൻ നായർക്ക് പട്ടാളത്തിൽ ചേരേണ്ട ഒരാവശ്യവുമില്ല. പേരു കേട്ട കോയിക്കൽ തറവാട്ടിലെ കിരീടമില്ലാത്ത രാജാവ് . ഇഷ്ടം പോലെ സ്വത്തുക്കൾ. പക്ഷേ എല്ലാം റിസീവർ ഭരണത്തിലാണ് . താഴ്ന്ന ജാതിക്കാരനൊപ്പം ഇറങ്ങിപ്പോയ സഹോദരി സ്വത്തിനു വേണ്ടി കേസു കൊടുത്തതാണതിനു കാരണം .
അയാൾക്കൊരു മകൻ’. ബാലചന്ദ്രൻ ‘അവനു താഴെ
രണ്ടു പെൺകുട്ടികൾ. രാജിയും, രാഗിയും.
മാധവൻ നായർ ഒരു സാധാരണ കുടുംബക്കാരൻ.
ഒരേ ഒരു മകൾ രാധാമണി. കാണാൻ നല്ല ചന്ത
മുള്ള പെണ്ണ്. മകളെ
അയാൾക്കു ജീവനാണ്.
ഈഅഛൻമാർ രണ്ട്
പേരും കൂടി ഇവരുടെ വിവാഹം
തീരുമാനിച്ചു. രണ്ടു വീട്ടുകാരും സമ്മതിച്ച ബന്ധം.
ബാലനും , രാധക്കും
ഇടയിൽ വിലക്കുകളൊന്നുമില്ല. രണ്ടു പേരും പെട്ടെന്ന് മനസ്സു കൊണ്ടടുത്തു. മിലിറ്ററിയിൽ നിന്നും അഛൻമാർ
രണ്ടാളും റിട്ടയർ ചെയ്തു. അടുത്ത മുഹൂർത്തത്തിൽ
വിവാഹവും നിശ്ചയിച്ചു. മാധവൻ നായർക്കായിരുന്നു
ഏറ്റവും സന്തോഷം. ഭാരിച്ച
സ്വത്തിൻ്റെ അവകാശിയായ
യോഗ്യനായ പയ്യൻ.
വിദ്യാസമ്പന്നൻ. ഇതിൽ കൂടുതൽ ഒരു അഛനെ ന്താണു വേണ്ടത്.?
വിധിയുടെ ചതുരംഗക്കളത്തിലെ കരുക്കളല്ലേ നമ്മളെല്ലാം .
ആ കളത്തിൽ ജനാർ
ദനൻ അടി പതറി .
റിസീവർ ഭരണത്തിലിരുന്ന
സ്വത്തുക്കൾ കോടതിയുടെ ഉടമസ്ഥതയിലായി.
അവസാനം താമസിക്കുന്ന നാലു കെട്ടും, പടിപ്പുരയുമല്ലാതെ
ബാക്കി ഒന്നും സ്വന്തമായിട്ടില്ല. ഇതറിഞ്ഞ മാധവൻ നായർ
വിവാഹത്തിൽ നിന്നും പിൻമാറാൻ
തീരുമാനിച്ചു. കാൽ കാശിനു വകയില്ലാത്തവന്
മകളെ കൊടുക്കാൻ അയാൾക്കു
സമ്മതമല്ലായിരുന്നു.
ജനാർദ്ദനൻ നായ രുടെ അപേക്ഷയോ, രാധാമണിയുടെ
കണ്ണീരോ മാധവൻ
നായരെ അയാളുടെ തീരുമാനത്തിൽ
നിന്ന് വ്യതിചലിപ്പിച്ചില്ല.
സ്വത്ത് നഷ്ടപ്പെട്ടതിൻ്റെ
ദുഖവും, മകൻ്റെ വിവാഹം മുടങ്ങിയ
തിലുളള അപമാന
ഭാരവും അയാൾ ക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു.
ഇതൊന്നും
താങ്ങാനാവാതെ ആ ഹൃദയം നിശ്ചലമായി.
ഒരു സർക്കാർ ഓഫീസിൽ ക്ലാർക്കായി
ബാലചന്ദ്രൻ നിയമിതനായിട്ട് ആറുമാസമേ ആയിട്ടുള്ളു. അപ്പോഴേക്കും ഒരു
കുടുംബത്തിൻ്റെ
ഉത്തരവാദിത്വം മുഴുവൻ അവന്
ഏറ്റെടുക്കേണ്ടി വന്നു. അതിനേക്കാൾ
അവൻ്റെ മനസ്റ്റിന്
വേദന നൽകുന്നത് രാധാമണിയുടെ സങ്കടമായിരുന്നു. നിസ്സഹായനായ അവന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.
മാധവൻ നായർ
മറ്റൊരു വിവാഹത്തിന് മകളെ നിർബന്ധിച്ചിട്ടും അവൾ തയ്യാറായില്ല. താൻ മനസ്സാൽ വരിച്ച
ആളേ അല്ലാതെ മറ്റൊരു വിവാഹം
ജീവിതത്തിലുണ്ടാവില്ലെന്ന തീരുമാനത്തിൽ അവൾ ഉറച്ചു നിന്നു.
ബാലചന്ദ്രൻ്റെ
അവസ്ഥ മറ്റൊന്നായിരുന്നു.
വിവാഹ പ്രായമായ
രണ്ടനിയത്തിമാർ.
അവരുടെ ഭാവി ഇനി തൻ്റെ കയ്യിൽ.
രാജിക്കു വന്ന നല്ല ഒരു വിവാഹം. മാറ്റ കല്യാണത്തിനു
സമ്മതിച്ചാൽ
അതു നടക്കും. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ അവൻ വിവാഹത്തിനു തയ്യാറായി. അങ്ങനെ മാലതി ബാലൻ്റെ ജീവിതത്തിലേക്കു
കടന്നു വന്നു.
തനിക്കു മാലതിയെ സ്നേഹിക്കാനാവുമോയെന്ന
ഭയംഅയാൾക്കുണ്ടായിരുന്നു. പക്ഷേ അവളുടെ നിഷ്കളങ്കതയും,
സ്നേഹവും അവനെ മറ്റൊരാളാക്കി മാറ്റി. രാധാമണിയുടെ കാര്യമെല്ലാം അയാൾ മാലതിയോടു പറഞ്ഞു. അപ്പോഴാണ് മാലതിയിലെ
നന്മ താനറിഞ്ഞത് . അവൾക്ക് രാധയോടൊരു
വെറുപ്പോ, ദേഷ്യമോ ഒന്നുമില്ലായിരുന്നു.
താനെതിർത്തിട്ടും
രാധയേക്കാണാൻ
മാലതി നിർബന്ധം
പിടിച്ചു. ഒരു നേരിയ
ഭാവഭേദം പോലും
തമ്മിൽ കണ്ടപ്പോൾ മാലതിക്കില്ലായിരുന്നു.
പിന്നീട് അവൾ
ഇടക്കിടക്ക് രാധയെ ഫോൺ
ചെയ്യുമായിരുന്നു.
തങ്ങൾക്കു ഗോകു
ൽ പിറന്നപ്പോഴും,
അവൻ്റെ ഒന്നാം പിറന്നാളിനും രാധ വന്നിരുന്നു. മാലതി
രാധയുടെ മനസ്സുമാറ്റാൻ ഒരു ശ്രമം നടത്തിയിരുന്നു.
പക്ഷേ അവളതിലൊന്നും താല്പര്യം കാണിച്ചില്ല. സ്ക്കൂളും, കുട്ടികളുമായിരുന്നു
അവളുടെ ലോകം
മാലതിയുടെ നിർബന്ധത്തിനു വഴങ്ങി അവൾ ചിലപ്പോഴൊക്കെ
വീട്ടിൽ വരുമായിരുന്നു. ഗോകുലും, അനിയത്തി ഗോപികയും അവളെ
അമ്മ എന്നാണ്
വിളിച്ചിരുന്നത് അതിൻ്റെ പിന്നിൽ
മാലതിയായിരുന്നു.
അവൾ അവരെ
ഓമനിക്കുന്നതു
കാണുമ്പോൾ
വിഷമം തോന്നിയിരന്നു.
രാധയുടെ അഛൻ
മരിച്ചപ്പോൾ അവ
ളും അമ്മയും അമ്മാവനൊപ്പം കൂടി. അമ്മയുടെ
മരണ ശേഷം അവൾ അവിടെത്തന്നെ
തുടർന്നു.
ഒരു സാധരണ തലവേദനായി തുടങ്ങിയതായിരുന്നു മാലതിക്ക്. പല
ഡോക്ടർമാരയും
കാണിച്ചെങ്കിലും
ഒരു കുറവും കണ്ടില്ല. ആ സമയത്ത് ഗോകുലിൻ്റെ വിവാഹം നടന്നു. അതിൻ്റെ
മൂന്നാംനാൾ അവളുടെ
മൂക്കിൽ നിന്നും
നിലക്കാത്ത രക്ത പ്രവാഹം. വിശ്രമമില്ലാത്ത
തിരക്കു കൊണ്ടെന്നാണാദ്യം
കരുതിയത്. മൂന്നാം
ദിവസവും അതിൻ്റ
ആവർത്തനം.
ഡോക്ടറെ കാണിച്ചു സ്കാൻ
ചെയ്തപ്പോഴാണ്
രോഗത്തിൻ്റെ ഗുരുതരാവസ്ഥ
അറിയുന്നത്. തലച്ചോറിലെ രക്തക്കുഴലുകൾ
ചുരുങ്ങുന്നതായിരുന്നു പ്രശ്നം.
മരുന്നു കൊണ്ട്
കുറച്ചു നാൾ പിടിച്ചു നിൽക്കാം.
ഏതു നിമിഷവും
എന്നും സംഭവിക്കാം. അത്
മാലതിക്കും അറിയാം. ഒരു ദിവസം അവൾ പറഞ്ഞു ബാലേട്ടാ
എനിക്കെന്തെങ്കിലും സംഭവിച്ചാൽ
നിങ്ങൾ രാധയേ
വിവാഹം കഴിക്കണം. നിനക്കൊന്നും സംഭവിക്കില്ലായെന്നും ഇങ്ങനെയൊ
ന്നും പറയരുതെന്നു
താനവളെ ശാസിച്ചു
പക്ഷേ , തന്നേക്കൊണ്ടു സത്യം ചെയ്യിച്ചിട്ടേ
അവൾ പിൻമാറിയുള്ളു.
നിങ്ങൾക്കു വേണ്ടി
ജീവിതം ഹോമിച്ച
അവളെ ഇനി
യും ദുഖിപ്പിക്കരുതേ.
ഗോപികയുടെ കല്യാണമൊക്ക നടക്കുമ്പോൾ ഒരമ്മയുടെ സ്ഥാനത്തു നിൽക്കാൻ ഞാനില്ലെങ്കിലും അവൾക്കു സാധിക്കും അതായിരുന്നു അവളുടെ ന്യായീകരണം. അന്നു രാത്രിയിൽ
സമാധാനമായി
ഉറങ്ങിയ അവൾ
പിന്നെയുണർന്നില്ല.
ഇപ്പോൾ ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു. ഗോപികക്ക് വിവാഹ പ്രായവുമായി .. ഈയിടെയായി രാത്രിയിൽ സ്വപ്ന സുന്ദരിയായി വന്ന്
മാലതി രാധയുടെ
കാര്യം ഓർമിപ്പിക്കാറുണ്ട്.
അവൾക്കു താൻ കൊടുത്ത വാക്ക് .
രാധക്ക് താൻ കൊടുത്ത മോഹങ്ങൾ . എല്ലാം നടത്തണമെന്നുണ്ട്.
പക്ഷേ , തന്നോളം
പോന്ന മക്കൾ അവർക്കിതൊന്നു
മറിയില്ലല്ലോ. രാധേ അമ്മ എന്നു വിളിക്കുന്നതിൽ പിന്നിലെ സത്യങ്ങളൊന്നും.
അതറിഞ്ഞാൽ
അവർ തന്നെ വറുക്കുകില്ലേ?
ചിന്തയിലാണ്ടു ചാരുകസേരയിൽ കിടക്കുംമ്പോഴാണ്
ഗോകുൽ വന്നത്.
അച്ചാ ഗോപികയുടെ വിവാഹം നടത്തേണ്ടേ? അതിനിവിടെ അമ്മയുടെ കുറവുണ്ട്. നമുക്ക്
രാധമ്മയേ ഇങ്ങോട്ടു സ്ഥിരമായി കൊണ്ടുവന്നാലോ? നിശബ്ദനായിരിക്കുന്ന ബാലനെ കെട്ടിപ്പിടിച്ചിട്ടവൻ
പറഞ്ഞു. ‘അച്ചാ
അമ്മ ഞങ്ങളോടെല്ലാം പറഞ്ഞിട്ടുണ്ട് എന്നിട്ടാണ് ഞങ്ങളേക്കൊണ്ട്
രാധമ്മയേ അമ്മ
എന്നു വിളിപ്പിച്ചത്. ഇനി രാധമ്മയുടെ
സമ്മതം. അതു
ഞങ്ങൾ ഇന്നലെയേ വാങ്ങി
ആ വിവാഹമാണിപ്പോൾ നടക്കാൻ പോകുന്നത് . രാധാമണിയമ്മയെന്ന രാധയുടെ മനം
പോലെയുള്ള മംഗല്യം.













