ആർത്തസ്വരമാർന്നീടിനമുറിയിൽ
അരുമകൾ; തന്നച്ഛനിതാതറയിൽ
ആരോടുമുരിയാടാതെയിതാതളർന്നു
അഭാവത്താലുറങ്ങുന്നിതാപ്പകലിൽ.
അഭിവൃന്ദങ്ങളായിരമഞ്ജലിയേകാൻ
അവിടിവിടെയായിയാരോതേങ്ങുന്നു
അഹ്നങ്ങളിതാകത്തിയുരുകുമ്പോൾ
അഭിമാനിയായോരെന്നച്ഛനുറങ്ങുന്നു.
അചഞ്ചനായിരുന്നാകാര്യാലയത്തിൽ
അധികാരിയായിയന്തക്കരണത്തോടെ
അറിഞ്ഞാരേംസഹായിക്കാനുറച്ചുള്ളം
അനുക്രമംകർത്തവ്യബോധത്തോടെ.
അരുണോദയത്തിലുത്സാഹിയായുണർന്ന്
അരുമകളേയുണർത്തിയും; താലോലിച്ചും
അറിവുപകർന്നുമുപദേശിച്ചുമൂർജ്ജമായി
അസാധാരണനായൊരുയുദയസൂര്യൻ.
അമ്മക്കുമച്ഛനുമന്യൂനമില്ലാതെന്നും
അന്യോന്യമേൽക്കോയ്മയില്ലാതെയും
ആരോപണത്തിലുമവരോഹണത്തിലും
ആരോപണങ്ങളില്ലാതെയൊന്നായി.
അച്ഛനീവീടിൻ്റെഐശ്വര്യമായിരുന്നു
ആനമനമായിയമരത്തുണ്ടായിരുന്നു
ആരോമലായിയമ്മയുമരുമമക്കളും
ആലയത്തിന്നാനന്ദമായിരുന്നെന്നും.
ആജ്ഞയില്ലാതെയാത്മസംഘർഷമില്ലാതെ
അച്ഛനോടൊപ്പമുള്ള നാളോർക്കുന്നു
ആശ്വാസമായിരുനെന്നുമെല്ലാവർക്കും
ആലയത്തിലധീശനായോരെന്നച്ഛൻ.
ആനയലറിപ്പാഞ്ഞടുത്തീടിലുമേശില്ല
ആഴക്കടലലറിയടുത്തീടിലുമൊന്നുമില്ല
അച്ഛനുണ്ടേലൊന്നുമലട്ടില്ലല്ലൊട്ടുമേ
അച്ഛനാലയത്തിൻ രക്ഷാകവചമാണ്.
അതിബലനായിയിരുഭുജങ്ങളിലുമായി
അരുമകളേയും താങ്ങിപ്പായുന്ന ആൾ
അറിഞ്ഞെന്നുമാശ്രയമായാലയത്തിൽ
അധികാരത്താൽ അമരത്തെന്നുമുണ്ട്.
അരുമകളിത്രക്കരഞ്ഞിട്ടുമെന്തേ കേട്ടീല
അനങ്ങുന്നില്ലെന്നാലേതുറക്കത്തിലും
അറിയുന്നുണ്ടായിരുന്നരുമകളുടെയുള്ളം
ആലോചനയില്ലാതിന്നെന്തേയുറങ്ങുന്നു.
ആൾക്കൂട്ടമെല്ലാമൊന്നിച്ചൊന്നായി
ആകുലചിത്തരായിയെന്നടുത്തുണ്ട്
അവിടിവിടെമാറിനിന്നടക്കം പറഞ്ഞ്
അതിലാരോസ്തുതിച്ചൊല്ലിക്കരഞ്ഞു.
ആഹാര്യങ്ങളായിയൊരുങ്ങിനിന്ന്
അടിമുടിയഭിനയിച്ചു കാട്ടുന്നവർ
ആഢംബരവിഭൂഷിതരായോരവർ
ആളാകാനായുള്ള തത്രപ്പാടിലായി.
ആശ്വസിപ്പിക്കാനായിയാളുകൂടുന്നു
അരുമകളേതടവിയുമാശ്വസിപ്പിച്ചുയവനം
ആകെശോകമയമായോരവിടമാകെ
ആസന്നാപത്തിൻസഞ്ചാരപഥമായി.
ആരുവന്നാലുംപോയാലുമിനിയച്ഛനില്ല
ആശ്രയമായോരധീശനസ്തമിച്ചോ?
ആളുകളോതുന്നധമതന്നധിക്ഷേപത്താൽ
ആത്മഹത്യ ചെയ്തതാണെന്നച്ഛനെന്ന്.
അറിയില്ലൊന്നുമറിയാനാവതില്ലൊട്ടും
അച്ഛാ അച്ഛാ എന്നുറക്കെ അരുമകളിതാ
അച്ഛനെതട്ടിവിളിക്കുന്നുറക്കെയലറുന്നു
അറിയുന്നില്ലൊന്നുമച്ഛനെന്തേയിങ്ങനെ?
അന്ത്യവിശ്രമമെങ്കിലിനിയുണർത്തേണ്ട
അച്ഛനുറങ്ങട്ടെ ശാന്തിയോടാലയത്തിൽ
അച്ഛൻ്റെച്ചിതകത്തിക്കാനായൊരുങ്ങി
അരുമമകളിലായൊരാൾ മാത്രം മതി.
രചന
അഡ്വ: അനൂപ് കുറ്റൂർ
About The Author
No related posts.