LIMA WORLD LIBRARY

ട്വിസ്റ്റ്  ടു നെസ്റ്റ്  സോഷ്യൽ ക്ലബ്ബ്കൾ ! – ജയൻ വർഗീസ്

കാറൽ മാർക്സിൻ

മനസ്സിൽ വിരിഞ്ഞത്

കമ്യൂണിസ്റ്റു മതം !

ചൂഷക വർഗ്ഗ

കുരുതിയിലാ മത

പൂജ നടക്കുന്നു !

ചോരയിൽ മാനവ

സ്വർഗ്ഗം പണിയുവ-

തേതൊരു മണ്ട മതം ?

ആരുടെ ജീവിത

വേദന മാറ്റും

ക്രൂരം മനുഷ്യ മതം ?

പൊട്ടിച്ചെറിയാൻ

ചങ്ങല പണിയും

വ്യക്തികൾ വേണ്ടിനി മേൽ !

വ്യക്തിയിൽ നിന്നു

തുടങ്ങണമെന്തും

വ്യക്തികൾ മനുഷ്യ കുലം !

വിപ്ലവമെന്നത്

മറ്റൊരുവൻ മേൽ

ശക്തി വിതച്ചല്ലാ

സ്വത്വം ഭാഗി –

ച്ചൊരു പിടി യവനും

സ്വത്തായ് നൽകുമ്പോൾ !

അപരൻ കരളിൻ

ചെറുകിളി കുറുകൽ

അത് നിൻ സംഗീതം

അവനെക്കരുതാ-

നവസരമെന്നാൽ

അത് നിൻ സായൂജ്യം !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px