************************
കൊട്ടിക്കഴിഞ്ഞു
കമഴ്ത്തിവെച്ച
ചെണ്ടയ്ക്കരികെ
ആൽത്തറയിൽ
ചെണ്ടക്കാരൻ മയങ്ങുന്നു.
നിശ്ശബ്ദം ചെവിയാട്ടുന്ന
ആനയുടെ കാലുകൾക്കിടിയിൽ
പാപ്പാൻ മയങ്ങുന്നു.
പൊട്ടിത്തകർന്ന
കതിനക്കുറ്റിയായി
വെടിക്കാരൻ
കുന്തിച്ചിരുന്ന് മയങ്ങുന്നു.
നിശ്ശബ്ദത പെരുത്ത
തലയാട്ടി
അരയാലും മയങ്ങുന്നു.
മയക്കം വിട്ടിടക്കിടെ
മേലെ മാനത്ത്
സൂര്യൻ
കണ്ണു തുറന്നു
നോക്കുന്നുണ്ട്
ഒഴിഞ്ഞ അമ്പലപ്പറമ്പിൽ.
—————————— ——————–











