■■■■■
മഹ്സ,
നിനക്ക്
മരണമില്ല.
നീ
സ്വാതന്ത്ര്യത്തിന്റെ
പതാകയാണ്.
നിന്റെ സിരകളിലൊഴുകുന്ന
പ്രതിരോധത്തിന്റെ
രക്തവർണ്ണത്തിൽനിന്നും
ആയിരമായിരം
പറവകൾ
അംബരത്തിൽ
ഇനിയും
പറന്നുയരും.
മതകൂടത്തിന്റെ
മുഷ്ടിയിൽ
ചതഞ്ഞരഞ്ഞ
നിന്റെ ശിരസ്സിലുദിച്ച
പ്രകാശത്തെ
മതാന്ധതയ്ക്ക്
മറയ്ക്കാൻ കഴിയില്ല.
നീയുയർത്തിയ
വിപ്ലവം
സ്ത്രീസ്വാതന്ത്ര്യത്തിന്റെ
അഭിമാനമായി
എന്നും
മുഴങ്ങട്ടെ.
നിന്റെ
നിലവിളി
പ്രതിരോധത്തിന്റെ
കനൽക്കാറ്റായി
ഫാസിസത്തെ
ചുട്ടെരിക്കട്ടെ.
മഹ്സ,
നീയൊരു
പതാകയാണ്, സ്ത്രീ
സ്വാതന്ത്ര്യത്തിന്റെ
സുവർണ്ണ പതാക.











