ഭ്രമം
************
ഹൃദയത്താൽ
കണ്ണിനും കാതിനും
മറവിയാൽ മറിയുന്ന
മുറിവാണ് ഭ്രമമാം ഭ്രാന്ത്…
പ്രകമ്പനത്തിൻ
പ്രവാഹത്തിലൂടെ
ഒഴുകുന്ന മരവിച്ച
മനസിൽ പതിയുന്ന
ആഴമാണ് ഭ്രമമാം ഭ്രാന്ത്….
വേഗത്തിൽ ഓടുന്ന
ബുദ്ധിയിലെ ജീർണ്ണിച്ച
കിഴിയിൽ പതുങ്ങിയിരിക്കുന്ന
അഴുക്കാണ് ഭ്രമമാം ഭ്രാന്ത്..
തീയിലടങ്ങിപ്പിടഞ്ഞ്
അന്ത്യമാകാതെ ശരീരം
ചുട്ടുപെള്ളുമ്പോൾ
അവിടംഅറിയാതെ അലഞ്ഞു പേകുന്ന
ദിക്കറിയാത്ത
പോക്കാണ് ഭ്രമമാം ഭ്രാന്ത്…
ആഴമാം ആകുലതകർ
ആഴത്തിൽ പതിയുമ്പോൾ
അറിയാതെ ആഴിയിൽ
അടിയുന്നതും ഭ്രമമാം ഭ്രാന്ത്….
രചന –
ഷീലാജയൻ
കടയ്ക്കൽ
2/6/2024…..
About The Author
No related posts.