ഘനമേറും മൗനത്തെ
പിരിക്കാനാകാതെ
എന്നാത്മാവ് പിടയുന്നു,
ഘനമോടെ!
പാടാനറിയാത്ത
മൈനാകം ഞാൻ
എൻറെ ഗസലുകൾ
നിന്നിൽ ഉറങ്ങിക്കിടക്കുന്നു.
നീയെന്നരികിലെത്തുമ്പോൾ
നനയാതെ നനയുന്നെന്നധരങ്ങൾ;
നിൻ മിഴികൾ തൊടുമ്പോൾ
അറിയാതെ നഗ്നമാകുന്നെൻ
പ്രണയം.
എന്റെ പ്രണയത്തെ
മനോഹരിയാക്കുവാൻ
നിന്നോളം പോന്നൊരു
മഴമോഹിനിയില്ല;
നിൻറെ കോപവും താപവും
കുളിരും ചിരിയും
പെറുക്കിയെടുക്കുന്നു ഞാൻ;
ഗസലുകളാക്കുന്നു!
പിരിക്കാനാകാതെ
എന്നാത്മാവ് പിടയുന്നു,
ഘനമോടെ!
പാടാനറിയാത്ത
മൈനാകം ഞാൻ
എൻറെ ഗസലുകൾ
നിന്നിൽ ഉറങ്ങിക്കിടക്കുന്നു.
നീയെന്നരികിലെത്തുമ്പോൾ
നനയാതെ നനയുന്നെന്നധരങ്ങൾ;
നിൻ മിഴികൾ തൊടുമ്പോൾ
അറിയാതെ നഗ്നമാകുന്നെൻ
പ്രണയം.
എന്റെ പ്രണയത്തെ
മനോഹരിയാക്കുവാൻ
നിന്നോളം പോന്നൊരു
മഴമോഹിനിയില്ല;
നിൻറെ കോപവും താപവും
കുളിരും ചിരിയും
പെറുക്കിയെടുക്കുന്നു ഞാൻ;
ഗസലുകളാക്കുന്നു!
****************











