ഞാന്‍ സ്വപ്നം കാണുന്നു,
പഴയ ഫ്രഞ്ച് നാടോടിപ്പാട്ടിലെ വരികള്‍.
നിങ്ങളുടെയും സ്വപ്നം ഇതായിരിക്കട്ടെ.
‘കടലോര കാഴ്ചക്കാരേ,
അസ്തമയ സൂര്യന്‍
വരും മുമ്പേ
കടലോരം വൃത്തിയാക്കിയ
ശേഷം
വീട്ടിലേക്കു മടങ്ങാം.’
2024 ന്റെ അന്ത്യ നിമിഷങ്ങള്‍ക്കു മുമ്പേ
നമ്മുടെ പ്രക്ഷുബ്ധമായ മനസ്സാകുന്ന
കടലോരമൊക്കെ വൃത്തിയാക്കി
നവ ഗൃഹമായ 2025 ലേക്ക് കടക്കാം.
ഒരിക്കല്‍ കൂടെ 2024ലെ
മുറിവുകള്‍ക്കൊക്കെ
ക്ഷമയുടെ ലേപനം തേക്കുന്നു.
നവ മനമോടെ ശാന്തി കാംക്ഷിച്ച്
2025 ന്റെ ഉദയരശ്മികള്‍
സ്വീകരിക്കാം.
ശുഭരാത്രി..!