ജീവിതം വാക്കുകളേക്കാള്‍ പ്രവൃത്തിക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതായിരിക്കണം. അതിന് നമുക്ക് നിലപാടുകള്‍ ആവശ്യമാണ്. അധികം സംസാരിക്കാതെ ജീവിതം സുവിശേഷമാക്കിയ അനേകം ധന്യരെ ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവും. അവര്‍ ക്കൊക്കെ ധീരവും ചടുലവുമായ നിലപാടുകളും ഉണ്ടായിട്ടുണ്ട്. ജീവിക്കാത്ത പ്രഘോഷണങ്ങള്‍ വെറും വാക്പ്രയോഗങ്ങളായി തരം താണുപോകും.
ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണത്തില്‍ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പറയാനായത് അധരവ്യായാമത്തിലുപരിയായി നിലപാടുകളിലുറച്ച ജീവിത സാക്ഷ്യമായിരുന്നു. പക്ഷേ, നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവരും. ഒറ്റപ്പെട്ടെന്നിരിക്കും. അവയെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം സുവിശേഷ സാക്ഷ്യമാകും.