LIMA WORLD LIBRARY

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാൽപത്തിയൊന്ന് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാൽപത്തിയൊന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇന്നലെ മാത്രം 10,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 32.26 ലക്ഷം കടന്നു. പതിമൂന്ന് കോടിയിലധികം പേർ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 30,000ത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.91 ലക്ഷം പേർ മരിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം മൂന്നര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.3417 മരണങ്ങളും റിപ്പോർട്ട് ചെയ്തു.നിലവിൽ മുപ്പത്തിയഞ്ച് ലക്ഷം പേർ ചികിത്സയിലുണ്ട്.മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്, പശ്ചിമബംഗാൾ, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78 ശതമാനവും.

ബ്രസീലിൽ ഒരു കോടി നാൽപത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടയിൽ 30,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. നിലവിൽ ഒരു ലക്ഷത്തോളം പേർ മാത്രമാണ് ചികിത്സയിലുള്ളത്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px